കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനകേസുകൾ പരിശോധിക്കുമ്പോൾ ഡോക്ടർമാർ ഇനി ചിന്തിക്കണം; നിസഹകരണമാണെങ്കിൽ 'പണി' കിട്ടും!

  • By Akshay
Google Oneindia Malayalam News

പത്തനംത്തിട്ട: പീഡനത്തിന് ഇരയായ കുട്ടികളെ പരിശോധിച്ചില്ലെങ്കിൽ ഡോക്ടർമാരപും കുടുങ്ങും. . ഐപിസി 166 എ, 166 ബി വകുപ്പുകളനുസരിച്ചു കേസെടുക്കാമെന്ന് പോക്സോ കോടതി. അയിരൂരിൽ ശാരീരികമായി ഉപദ്രവിക്കപ്പെട്ട അഞ്ചര വയസ്സുള്ള പെൺകുട്ടിയെ മണിക്കൂറുകളോളം പരിശോധിച്ചില്ലെന്ന പരാതിയിലാണ് കോടതിയുടെ നിരീക്ഷണം.

ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി; അത് കുടിച്ച 19 കാരിയെ ആൾദൈവം ചെയ്തത്! കർണ്ണാടക ആൾദൈവം കുടുങ്ങിശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി; അത് കുടിച്ച 19 കാരിയെ ആൾദൈവം ചെയ്തത്! കർണ്ണാടക ആൾദൈവം കുടുങ്ങി

നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. ബന്ധുവായ യുവാവ് കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 14നാണ് കോയിപ്രം പോലീസ് കേസ് എടുത്തത്. തുടർന്നു കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോയപ്പോൾ ജില്ലാ ആശുപത്രിയിൽ ആറു മണിക്കൂറോളം പരിശോധനയ്ക്ക് ഡോക്ടർമാർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

പരാതി നൽകി

പരാതി നൽകി

ഡോക്ടർമാർ പരിശോധനയ്ക്കു തയാറായില്ലെന്നു കുട്ടിയുടെ മാതാപിതാക്കളും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യമന്ത്രിക്കും ജില്ലാ കലക്ടർക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും പരാതി നൽകിയിരുന്നു.

ജില്ല കലക്ടറുടെ റിപ്പോർട്ട്

ജില്ല കലക്ടറുടെ റിപ്പോർട്ട്

ഇതേതുടർന്ന് ബാലികയെ പരിശോധിക്കുന്നതിൽ ഡോക്ടർമാർ ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞദിവസം ജില്ല കലക്ടർ ആരോഗ്യ വകുപ്പ് സെക്രട്ടരിക്ക് നൽകുകയായിരുന്നു.

ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റി

ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റി

സംഭവത്തിൽ ആശുപത്രി അധികൃതർക്കു വീഴ്ച സംഭവിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസറും കണ്ടെത്തിയിരുന്നു. ആരോപണ വിധേയരായ ഡോക്ടർമാർക്കെതിരായ റിപ്പോർട്ട് പരിശോധിച്ചു നടപടിയെടുക്കാൻ മന്ത്രി കെകെ ശൈലജ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തിരുന്നു.

ശാസ്ത്രീയ മാർഗം

ശാസ്ത്രീയ മാർഗം

പെൺകുട്ടികൾക്കു നേരെ ലൈംഗികാതിക്രമമുണ്ടാകുമ്പോൾ തെളിവു നശിച്ചുപോകരുത് എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയ മാർഗം സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കാതിരക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സസ്പെൻഷൻ

സസ്പെൻഷൻ

പരാതിയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ രണ്ടു ഗൈനക്കോളജിസ്റ്റുകളെ ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഡോ. ലേഖ മാധവ്, ഡോ. എംസി ഗംഗ എന്നിവരെയാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സസ്പെന്റ് ചെയ്തത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

സ്കൂളിൽ നിന്നു വീട്ടിലേക്കു പോകാൻ സ്കൂൾ ബസിൽ കയറാൻ നിൽക്കുകയായിരുന്ന അഞ്ചര വയസ്സുള്ള പെൺകുട്ടിയെ അയൽവാസിയും ബന്ധുവുമായ യുവാവ് ഓട്ടോയിലെത്തി അയാളുടെ ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ പിന്നീട് കോയിപ്രം പൊലീസ് കേസെടുത്തു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധന ആറു മണിക്കൂറോളം വൈകുകയായിരുന്നു.

English summary
Can file case against doctors who delayed medical support for five year old child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X