'മീശ വടിക്കാതെ മൂക്കിന് ശസ്ത്രക്രിയ ചെയ്യുമോ? ഷാഫിക്കും ആശുപത്രിക്കും എതിരേ സൈബര്‍ ആക്രമണം
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ഉണ്ടായ പൊലീസ് മര്‍ദനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങളില്‍ രണ്ടു ദിവസമായി നിറഞ്ഞു നില്‍ക്കുന്നത്. മുഖം നിറയെ ചോര ഒലിപ്പിച്ചു നില്ക്കുന്ന ഷാഫിയുടെ ചിത്രങ്ങള്‍ നാടകം ആണെന്ന മട്ടിലുള്ള പ്രചാരണമാണ് ഫേസ്ബുക്കില്‍ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടത് അനുകൂല സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇന്ന് കോഴിക്കോട് റൂറല്‍ എസ്പി തന്നെ പോലീസിന്റെ വീഴ്ച സമ്മതിച്ചുകൊണ്ട് രംഗത്ത് വന്നു. ഷാഫിയെ പൊലീസ് മര്‍ദിച്ചു എന്നാണ് അദ്ദേഹം സമ്മതിച്ചത്.
പൊലീസിലെ ചിലര്‍ മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചെന്ന വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്. എംപിക്ക് പൊലീസ് മര്‍ദനമേല്‍ക്കുന്ന വീഡിയോ പുറത്തുവന്നതും വിമര്‍ശകരുടെ വായ അടപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഷാഫി പറമ്പില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

ഷാഫിയുടെ മൂക്കിലെ എല്ലിന് പൊട്ടലുണ്ടെന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂക്കിന്റെ പാലം വളയുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ ഷാഫിയെ സന്ദര്‍ശിച്ചു. ഷാഫിക്ക് ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സന്ദര്‍ശിച്ച നേതാക്കള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ വലിയ സൈബര്‍ ആക്രമണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. ഷാഫിയുടേത് നാടകമാണെന്ന മട്ടിലായിരുന്നു പ്രചാരണം. മീശ പോലും വടിക്കാതെയാണ് മൂക്കിന്റെ പാലത്തിന് മൂന്ന് മണിക്കൂര്‍ നീണ്ട ഓപ്പറേഷന് നടത്തിയെന്നാണ് പലരും വിമര്‍ശിക്കുന്നത്. ഷാഫിക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് നേരെയും കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഐസിയുവില്‍ കയറി നേതാക്കള്‍ ഷാഫിയെ സന്ദര്‍ശിച്ചതിലും പലരും പരിഹാസരൂപേണ കമന്റുകള്‍ കുറിക്കുന്നുണ്ട്.
നേസല്‍ ബോണ്‍ എന്‍ഡോസ്കോപ്പിക് സെപ്റ്റോപ്ലാസ്റ്റി എന്ന സര്‍ജറിയാണ് ഷാഫിക്ക് ചെയ്തത്. സര്‍ജറിക്കു മുന്നോടിയായി മീശയും താടിയും വടിക്കാത്തതിലാണ് സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുന്നത്. മീശ വടിക്കാതെ മൂക്കിന് ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. ചിലര്‍ എഐയോട് ചോദിച്ച് ഇക്കാര്യത്തില്‍ സംശയനിവൃത്തി വരുത്തിയിട്ടുണ്ട്. എല്ലാ സര്‍ജറിക്കും മീശ വടിക്കേണ്ടതില്ലെന്നും അത് ഡോക്ടറുടെ തീരുമാനത്തിന് വിധേയമാണെന്നും എഐ ഉത്തരം നല്കുന്നു. ഈ വിഷയത്തില്‍ ശസ്ക്രിയ നടത്തിയ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍ പ്രതികരിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ടതാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications