എല്ലാംകൊടുത്തെന്ന് സരിത; അങ്ങനെപറ്റില്ലെന്ന് കോടതി

സോളാര്‍ കേസ് വെറുമൊരു പണം തട്ടിപ്പേ കേസല്ല. മന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. അങ്ങനെ ഒരു കേസ് പറഞ്ഞുതീര്‍ത്തു എന്ന് പറയുന്നതില്‍ ശരികേടുണ്ട്. അഥവാ പറഞ്ഞുതീര്‍ത്തു എങ്കില്‍ അതിനുള്ള പണം എവിടെ നിന്ന് വന്നു, ആരാണ് പണം തന്നത്, തട്ടിപ്പ് നടത്തിയ കോടികള്‍ എവിടെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉ്ത്തരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
പരാതിക്കാരുമായി കേസ് പറഞ്ഞുതീര്‍ത്തു എന്ന സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും അവകാശവാദം കോടതി തള്ളിക്കളഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ വിവാദമായി മാറിയ സോളാര്‍ തട്ടിപ്പുകേസില്‍ കേരളത്തിലെയും കേന്ദ്രത്തിലെയും മന്ത്രിമാരും ഉന്നത നേതാക്കളും ഉള്‍പ്പെട്ടിട്ടുള്ളതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളും നടി ശാലുമേനോനും തുടങ്ങി നീണ്ട നിര തന്നെ ഈ തട്ടിപ്പ് പരിപാടിയില്‍ പെട്ടിട്ടുണ്ട്.
അതേ സമയം സോളാര്‍ കേസ് അന്വേഷണത്തിനുള്ള ജുഡീഷ്യല്‍ കമ്മീഷനായി ജസ്റ്റിസ് ജി ശിവശങ്കരനെ മന്ത്രിസഭായോഗം തീരുമാനിച്ചു. 2004 ല്‍ ഹൈക്കോടതിയില്‍ നിന്നും വിജയിച്ച ശിവശങ്കരന്‍ ഇപ്പോള്‍ പിന്നാക്ക കമ്മീഷന്‍ ചെയര്‍മാനാണ്. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. കമ്മീഷന്‍ 2006 മുതലുള്ള എല്ലാ കേസുകളും അന്വേഷിക്കും.












Click it and Unblock the Notifications