കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധരാമയ്യയെ ബിജെപിയില്‍ എത്തിക്കുമെന്ന് രമേശ് ജാര്‍ക്കിഹോളി; കിടിലന്‍ മറുപടിയുമായി സിദ്ധരാമയ്യ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തന്നെ ബിജെപിയിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞ രമേശ് ജാര്‍ക്കി ഹോളിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായി സിദ്ധരാമയ്യ. വര്‍ഗ്ഗീയ പാര്‍ട്ടിയില്‍ ചേരുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ അയാള്‍ ആരാണെന്നും സിദ്ധരാമയ്യ ചോദിച്ചു.

രാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നുരാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു

ബദാമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു രമേശ് ജാര്‍ക്കിഹോളിക്കെതിരെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ ആഞ്ഞടിച്ചത്. 'ഇതൊരു പക്വതയില്ലാത്ത പ്രസ്താവനയാണ്. രമേശിന് ആശയപരമായി ഒരു പ്രതിബദ്ധതയുമില്ല. അയാള്‍ക്ക് ഒരു രാഷ്ട്രീയ സിദ്ധാന്തവുമില്ല. അയാള്‍ക്കു തോന്നുന്നത് അയാള്‍ പറയും'-സിദ്ധരാമയ്യ പറഞ്ഞു.

 sidhramyya

രാഷ്ട്രീയമെന്നത് കുട്ടിക്കളിയല്ല. ജീവതത്തിലുടനീളം വര്‍ഗീയ ശക്തികളോട് പോരാടായി ആളാണ് ഞാന്‍. അതുകൊണ്ട് ഇത്തരം ഉത്തരവാദിത്തമില്ലായ്മ രമേശ് കാണിക്കരുത്. താന്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടെന്നത് ബിജെപി നോതാക്കളുടെ നുണപ്രചരണമാണ്. പാര്‍ട്ടി ഒറ്റക്കെട്ടാണ്. ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 27ലെ ആ കാളരാത്രി! ഹൈദരാബാദിൽ ആ രാത്രി 26കാരിയായ ദിശയ്ക്ക് സംഭവിച്ചതെന്ത്?നവംബര്‍ 27ലെ ആ കാളരാത്രി! ഹൈദരാബാദിൽ ആ രാത്രി 26കാരിയായ ദിശയ്ക്ക് സംഭവിച്ചതെന്ത്?

തിങ്കളാഴ്ച്ച ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കുറഞ്ഞത് 10 സീറ്റിലെങ്കിലും കോണ്‍ഗ്രസ് ജയിക്കും. ഓന്നോ രണ്ടോ സീറ്റില്‍ ജെഡിഎസും ജയിക്കും. അതിന് ശേഷം ഞങ്ങള്‍ സഖ്യത്തെപ്പറ്റിയും മുഖ്യമന്ത്രിയെപ്പറ്റിയുമൊക്കെ ചര്‍ച്ച ചെയ്യുമെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണു ഭാവി കര്‍ണാടക മുഖ്യമന്ത്രിയെന്ന പ്രചരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സിദ്ധരാമയ്യയുടെ മറുപടി.

English summary
can't even think of joining communal party; siddharamaiah's reply to ramesh jarkiholi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X