കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ധാന്യം വിളയിക്കാനാകില്ല,കർഷകരെ കേന്ദ്രം കേൾക്കണം;മന്ത്രി ചന്ദ്രശേഖരൻ

Google Oneindia Malayalam News

തിരുവനന്തപുരം;കർഷക നിയമത്തിനെതിരായ പ്രമേയത്തെ അനുകൂലിച്ച് ഇ ചന്ദ്രശേഖരൻ. കൃഷിയെ പൂർണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും സംസ്ഥാനങ്ങളുടെ അധികാരം എടുത്തുകളയാനുള്ള നീക്കമാണെന്നും ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.

വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതോടെ കോർപ്പറേറ്റ് കമ്പനികൾ വഴി സമ്പന്ന രാജ്യങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന അവസ്ഥയുണ്ടാകും. രാജ്യം വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് എത്തിപ്പെടും. സർക്കാരിന് പങ്കാളിത്തം ഇല്ലെന്ന് കർഷകർക്ക് തിരിച്ചടിയാകും. വൻകിട കമ്പനികളുമായി കേസു നടത്താൻ പോലും കർഷകർക്ക് പ്രയാസമാകുമെന്നും മന്ത്രി പറഞ്ഞു.

e chandrashekhar

ഭക്ഷ്യക്ഷാമം നേരിടുമ്പോൾ നാളെ എല്ലാവരും ദുരിതത്തിലാകും. കർഷക സമരത്തെ ഇപ്പോൾ കണ്ടില്ലെന്ന് നടിക്കുന്നവും ഇക്കൂട്ടത്തിൽ പെടും. പ്രധാനമന്ത്രി പറയുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ധാന്യം വിളയിക്കാനാകില്ല. കർഷകരുടെ ആവശ്യങ്ങൾ കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

അതേസമ.ം കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് പ്രത്യേക നിയസഭ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.പുതിയ നിയമം കർഷകരിൽ കടുത്ത ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത.കർഷകരുടെ വിലപേശൽ ശക്തി കോർപ്പറേറ്റുകൾക്ക് മുന്നിൽ നഷ്ടമാകും. താങ്ങുവില വളരെ പ്രധാനപ്പെട്ടതാണ്. പുതിയ കാർഷിക നിയമം കേരളത്തെ സാരമായി ബാധിക്കുന്ന വിഷയമാണ്.ഭക്ഷ്യസുരക്ഷ അപകടത്തിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കർഷക സമരം തുടർന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പട്ടിണിയിലേക്ക് കേരളത്ത തള്ളിവിടും. ഭക്ഷ്യ വസ്തുക്കളുടെ ചരക്കുനീക്കം നിലയ്ക്കുന്നത് ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യുപിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

 ഔഫിനെ കൊലപ്പെടുത്തിയവർക്ക് വേണ്ടി ലീഗ്, കോൺഗ്രസ് നേതാക്കൾ; രൂക്ഷവിമർശനവുമായി എസ്.വൈ.എസ് ഔഫിനെ കൊലപ്പെടുത്തിയവർക്ക് വേണ്ടി ലീഗ്, കോൺഗ്രസ് നേതാക്കൾ; രൂക്ഷവിമർശനവുമായി എസ്.വൈ.എസ്

ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്ബിജെപിയുടെ ജയ്ശ്രീം ബാനർ മുതൽ ദുരഭിമാന കൊല വരെ; 2020 ൽ വിവാദങ്ങളിൽ നിറഞ്ഞ പാലക്കാട്

പുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണംപുതുവത്സരാഘോഷം; ബെംഗളൂരുവിൽ 31 ന് വൈകീട്ട് 6 മുതൽ നിരോധനാജ്ഞ,കർശന നിയന്ത്രണം

Recommended Video

cmsvideo
PM Modi's 72nd 'Mann ki Baat' updates

English summary
Can't grow grain on PM's digital platform, Center should listen to farmers: Minister Chandrasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X