എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? സുരേഷ് ബാബു വിഷയത്തിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പിണറായി വിജയനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍. യുവ അഭിഭാഷക തെളിവുകള്‍ അടക്കം പരാതി ഉന്നയിച്ചതിന്റെ ഭാഗമായിട്ടാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിപിഎം മാറ്റിയത്.

ഈ വിഷയത്തിൽ പിണറായി വിജയനും ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്കുമൊന്നും പ്രതികരിക്കാനില്ലേ എന്നാണ് കോൺഗ്രസ് മുൻ എംഎൽഎയും ബലാത്സംഗക്കേസുകളിലെ പ്രതിയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനവും നിർബന്ധിത ഗർഭഛിദ്രവും അടക്കമുളള ആരോപണങ്ങൾ ഉയർന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ Love You To Moon and Back എന്നെഴുതിയ കപ്പ് പിടിച്ച ചിത്രം വൈറലായിരുന്നു.

ഈ ചിത്രം സഹിതമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? എന്തേ "അവളെ" കാണാൻ ആർക്കും പോകണ്ടേ? എന്തേ മാധ്യമക്കുപ്പായമിട്ട കമ്മി ജഡ്ജിമാർക്ക് ആ "സൈക്കോ സെക്ഷ്വൽ പ്രഡേറ്ററിന്റെ" ലൈംഗിക അതിക്രമങ്ങൾ ചർച്ചയാക്കണ്ടേ? വട്ടപ്പൊട്ടും പൂട്ടിയുമുള്ള ഇടതുപക്ഷ ഫെമിനിസ്റ്റുകൾക്ക് സ്ത്രീ അതിക്രമങ്ങളെപ്പറ്റി ഘനഘംഭീര കാവ്യം എഴുതണ്ടേ? മുമ്പ് വാളും പരിചയുമെടുത്ത വനിതാ നേതാക്കൾക്ക് ആഞ്ഞടിക്കണ്ടേ?

Pinarayi Vijayan

കാലഹരണപ്പെട്ട കാക്കനാട് സ്കൂൾ ഓഫ് ജേർണലിസ്റ്റുകൾക്ക് രാഷ്ട്രീയ സദാചാരത്തെപ്പറ്റി മിണ്ടണ്ടേ? വലിയ കുറ്റാന്വേഷണ മാധ്യമങ്ങൾക്ക് "ടു ടു ടു" മ്യൂസിക് ഒക്കെ ഇട്ട് മണിക്കൂറുകളോളം ബ്രേക്കിങ് കൊടുക്കണ്ടേ? SIT ഒക്കെയുള്ള മാധ്യമങ്ങൾക്ക് SIT രൂപീകരിച്ച് അവൾക്കൊപ്പം നിൽക്കണ്ടേ? ജിമ്മന് കാളയുമായി പോയി വലിയ ഡയലോഗ് അടിക്കണ്ടേ? (ജിമ്മന്റെയും നേതാവിന്റെയും വീഡിയോ അവരുടെ കയ്യിലും ഉള്ളതുകൊണ്ടായിരിക്കും.)

ഓ, മറന്നു... സുരേഷ് ബാബു കമ്മ്യൂണിസ്റ്റാണല്ലോ. അപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് വേണമെങ്കിലും പീഡിപ്പിക്കാം. 12 പരാതി വന്നാലും കുഴപ്പമില്ല. പരാതി പറഞ്ഞവരെ ഭീഷണിപ്പെടുത്തിയാലും, ഇനി ദുരൂഹത നിറഞ്ഞ അസ്വാഭാവിക മരണം ആർക്കെങ്കിലും ഉണ്ടായാലും സാരമില്ല. കാർൽ മാർക്‌സ് കാത്തിലെങ്കിലും, കമ്മി മാധ്യമങ്ങൾ കാത്തോളും...''

വിടി ബൽറാം എംഎൽഎയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ''ഒരു സെക്ഷ്വൽ പ്രിഡേറ്ററെക്കുറിച്ചുള്ള കൃത്യമായ പരാതികൾ ഇരകൾ തന്നെ നേരിട്ടും അടുപ്പക്കാർ വഴിയും അറിയിച്ചിട്ടും അതൊന്ന് പോലും നാട്ടിലെ നിയമസംവിധാനത്തിന് കൈമാറാതെ, ഇരകളെ ഒത്തുതീർപ്പുകൾക്ക് വഴങ്ങാൻ സമ്മർദ്ദത്തിലാഴ്ത്തുന്ന സാഹചര്യം സൃഷ്‌ടിക്കുന്ന, ക്രിമിനലിനെ പൊതിഞ്ഞ് പിടിച്ച് മുഖം രക്ഷിക്കാൻ അവസരം നൽകുന്ന, ശ്രീ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് എന്ന ഔദ്യോഗിക പദവിയിലിരിക്കുന്നത് ഇരകൾക്ക് നീതി ലഭിക്കുന്നതിന് വിഘാതമായി മാറുകയാണ്'' എന്നാണ് പിണറായിയുടെ വൈറൽ ചിത്രത്തിനൊപ്പം ബൽറാം കുറിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma