ബിവറേജിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് കോടതി
കൊച്ചി: ബിവറേജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലെ ക്യൂ ഒഴിവാക്കേണ്ടതാണെന്ന് ഹൈക്കോടതി വാക്കാല്‍ വിലയിരുത്തി. ക്യൂ ഒഴിവാക്കുന്നതോടൊപ്പം തന്നെ ഒട്ടേറെ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തണമെന്നും ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് പറഞ്ഞു. മദ്യവില്‍പ്പന ശാലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പഠിയ്ക്കുന്നതിനായി ഒരു കമ്മീഷനെ നിയമിയ്ക്കുന്നതിനെപ്പറ്റിയും കോടതി അഭിപ്രായം ആരാഞ്ഞു.
കോടതി നിര്‍ദ്ദേശപ്രകാരം മാറ്റി സ്ഥാപിച്ച മദ്യ വില്‍പ്പന ശാലയുടെ ലൈസന്‍സ് സംബന്ധിച്ച് ബിവറേജസ് കോര്പ്പറേഷന് നല്കിയ പരാതില്‍ വാദം കേള്‍ക്കവെയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. നിലാവരമില്ലാത്ത ബാറുകള്‍ അടച്ച് പൂട്ടിയ സാഹചര്യത്തില്‍ ഹൈക്കോടതിയുെട പരാമര്‍ശം ഏറെ ശ്രദ്ധയാകര്‍ഷിയ്ക്കുന്നു.

ബിവറേജസ് കേര്പ്പറേഷന് പുതിയ ഔട്ട്ലറ്റ് തുടങ്ങിയിട്ടില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് വേണ്ടി വാദിച്ച അഡ്വക്കേറ്റ് സിഎസ് പ്രകാശ് കോടതിയെ ബോധിപ്പിച്ചു. കടയ്ക്കകത്ത് കടന്ന് നിന്ന് മദ്യം വാങ്ങാവുന്ന പ്രീമിയം വില്‍പ്പന ശാല തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയ കാര്യം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.
കൊല്ലം ഭരണിക്കാവിലെ മദ്യ വില്‍പ്പന ശാല ഒരു കിലോമീറ്റര്‍അകലേയ്ക്ക് വറേജസ് കോര്പ്പറേഷന് മാറ്റിയിരുന്നു. എന്നാല്‍ ലൈസന്‍സ് ഇല്ലെന്ന പേരില്‍ ശാസ്താംകോട്ട പഞ്ചായത്ത് അത് അടപ്പിച്ചു. തുടര്‍ന്നാണ് ബിവറേജസ് കോര്പ്പറേഷന് കേരള ഹൈക്കോടിയെ സമീപിച്ചത്. ലൈസന്‍സ് അപേക്ഷയില്‍ ഒരു മാസത്തിനികം തീരുമാനമെടുത്തില്ലെങ്കില്‍ ലൈസന്‍സ് കിട്ടിയതായി കണക്കാക്കുമെന്നാണ് നിയമമെന്ന കോര്പ്പറേഷന് ഹര്‍ജിയില്‍ പറയുന്നു
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം












Click it and Unblock the Notifications