കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയ ധ്രൂവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഒരാളെയും ചിന്തിക്കാനാവില്ല

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീകോടതി വിധിയെ ആദ്യഘട്ടത്തില്‍ തന്നെ സര്‍ക്കാറും ഇടത് നേതാക്കളും സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസ്സ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ ആദ്യഘട്ടത്തില്‍ കോടതി വിധിയെ സ്വാഗതം ചെയ്തുവെങ്കിലും പിന്നീട് ഒരുവിഭാഗം വിശ്വാസികളുടെ വികാരം മനസ്സിലാക്കി നിലപാട് മാറ്റുകയായിരുന്നു.

<strong>ശബരിമല: ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അംഗം</strong>ശബരിമല: ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് കെപിസിസി അംഗം

എന്നാല്‍ ആദ്യ ഘട്ടത്തില്‍ നിന്ന് സ്വീകരിച്ച് തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സുപ്രീംകോടതി വിധി നടപ്പാക്കും എന്ന ഉറച്ച നിലപാടുമായി മുന്നോട്ടു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകരാനായ എന്‍എസ് മാധവന്‍.. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

പിണറായി വിജയന്‍ അല്ലാതെ മറ്റൊരാള്‍

പിണറായി വിജയന്‍ അല്ലാതെ മറ്റൊരാള്‍

വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഈ കാലത്ത് പിണറായി വിജയന്‍ അല്ലാതെ മറ്റൊരാള്‍ കേരളത്തെ നയിക്കുന്നത് ചിന്തിക്കാന്‍ പോലുമാവില്ലെന്നാണ് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായി എന്‍എസ് മാധവന്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.

ചരിത്രം കേരളത്തോടു കരുണ കാണിച്ചു

ചരിത്രം കേരളത്തോടു കരുണ കാണിച്ചു

അദ്ദേഹത്തിന്റെ ട്വീറ്റിന്റെ പരിഭാഷ ഇങ്ങനെ.. 'ചരിത്രം കേരളത്തോടു കരുണ കാണിച്ചു. വര്‍ഗീയ ധ്രൂവീകരണത്തിന്റെ ഈ കാലത്ത് കേരളത്തെ നയിക്കാന്‍ പിണറായി അല്ലാതെ ഓരാളെയും ചിന്തിക്കാനാവില്ല. കേരളം എന്ന ആശയം പിണറായിയുടെ കൈയില്‍ സുരക്ഷിതമാണ്.'

ഉറച്ച നിലാപാട്

ഉറച്ച നിലാപാട്

ശബരിമല വിഷയം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പടേയുള്ള പാര്‍ട്ടികള്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന ഉറച്ചനിലാപാടായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് രാഷ്ട്രീയ വിശദീകരണ യോഗത്തിലും പിണറായി സ്വീകരിച്ചത്.

ചില ആചാരങ്ങള്‍

ചില ആചാരങ്ങള്‍

ചില ആചാരങ്ങള്‍ ലംഘിക്കാന്‍ കൂടിയുള്ളതാണെന്നാണ് ശ്രീനാരായണഗുരുവും അയ്യന്‍കാളിയും പഠിപ്പിച്ചതെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയിലടക്കം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ട്വീറ്റ്

എന്‍എസ് മാധവന്‍

നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം

നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം

അതേസമയം ശബരിമല സ്ത്രീപ്രവേശത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തിവീശി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി ഉണ്ടായത്.

ആക്രമം

ആക്രമം

രാവിലെ മുതല്‍ തന്നെ പ്രതിഷേധക്കാര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയം അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമത്തില്‍ ക്യാമറയും ലാപ്‌ടോപ്പും തകര്‍ത്തു.

ഇറക്കിവിട്ടു

ഇറക്കിവിട്ടു

ബസുകളില്‍ നിന്ന് യുവതികളേയും വനിതാ പോലീസ് ഉദ്യോഗസ്ഥരേയും സമരക്കാര്‍ ഇറക്കിവിട്ടു. ആക്രമത്തില്‍ പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിരെ പോലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി.

പരിക്ക്

പരിക്ക്

ഇതോടെയാണ് പോലീസ് ലാത്തിവീശീയത്. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പോലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ എഡിജിപി ഉള്‍പ്പടേയുള്ളവര്‍ക്ക് പരിക്കേറ്റു

ലാത്തിച്ചാര്‍ജ്

ലാത്തിച്ചാര്‍ജ്

പ്രധാനപാതായ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം ഉണ്ടായതോടെ ഇവിടേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് നടപടികളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇപ്പോള്‍ സംഘര്‍ഷാവസ്ഥ കുറഞ്ഞ് വരികയാണ്.

English summary
can’t think of anyone other than Pinarayi to lead it ; ns madhavan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X