കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം മുഖ്യനെ മുക്കുമോ??

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ടൈറ്റാനിയം മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് നിര്‍മാണത്തിലുണ്ടായ ക്രമക്കേട് മുഖ്യമന്ത്രിയെ മുക്കുമെന്നാണ് തോന്നുന്നത്. കേസില്‍ മുഖ്യമന്ത്രിയ്ക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനും എതിരെ കേസ് എടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

പരാതി നല്‍കുമ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി അല്ലാത്തതിനാല്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കേസിലെ മറ്റ് പ്രതികള്‍ക്കും നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അന്നത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രി ആയിരുന്നു ഇബ്രാഹിംകുഞ്ഞ്. കെ പി സി സി പ്രസിഡന്റ് എന്ന നിലയില്‍ ഇടപാടില്‍ സ്വാധീനം ചെലുത്തി എന്നാണു ചെന്നിത്തലയ്‌ക്കെതിരേയുള്ള ആരോപണം.

oommen-chandy

അതേ സമയം ചെന്നിത്തലയെ പിന്തുണച്ച് കെ പി സി സി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നതോടെ ഉമ്മന്‍ ചാണ്ടി പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെന്നിത്തലയ്ക്ക് കേസില്‍ പങ്കുണ്ടെന്ന് തോന്നുന്നില്ലെന്നാണ് സുധീരന്‍ പറഞ്ഞത്. മുഖ്യമന്ത്രകിയുടെ രാജി പ്രതിപക്ഷത്തിന്റെ ആവശ്യം മാത്രമാണെന്നും കോടതി ഉത്തരവില്‍ നിയമ വിദഗ്ദരുമായി ആലോചിച്ച് തീരുമാനമെടുക്കുെമന്നും സുധീരന്‍ പറഞ്ഞു.

ടൈറ്റാനിയത്തില്‍ മാലിന്യനിര്‍മാര്‍ജന പ്ലാന്റ് നിര്‍മാണത്തിലുണ്ടായ നഷ്ടത്തിന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കു നേരിട്ടു പങ്കില്ലെന്നും അതിനാല്‍ ഇതുസംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വിജിലന്‍സ് ഡി വൈ എസ്പി 2013 ല്‍ കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണു വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

മുഖ്യമന്ത്രിയ്ക്ക് കീഴിലെ പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ നടപടികള്‍ ദുരൂഹമാണ്. ടൈറ്റാനിയം ഡയറക്ടര്‍ ബോര്‍ഡിന്റെ നടപടികളും ദുരൂഹമാണ്. സത്യം പുറത്തുവരാന്‍ കെ കെ രാമചന്ദ്രന്റെ മൊഴി എടുക്കണം. കേസിലെ പ്രതികളായ ഡി കെ ബാസുവിനെയും രാജീവനേയും ചോദ്യം ചെയ്യാത്തതില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു.

English summary
Can take case against Chief Minister in titanium corruption case: Vigilance Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X