കാനഡ സ്വപ്നം കണ്ടു; 13 ലക്ഷം രൂപയും നല്‍കി, പക്ഷെ ആ 504 വിദ്യാർത്ഥികള്‍ക്ക് സംഭവിച്ചത്, സൂക്ഷിക്കണം
എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി വിദ്യാർത്ഥികളാണ് കാനഡയിലേക്ക് പഠനത്തിനായി കുടിയേറുന്നത്. പഠിക്കുന്നതിനോടൊപ്പം തന്നെ പാർട്ട് ടൈം ജോലി ചെയ്ത് ഫീസുകള്‍ വീട്ടാം, അതിന് ശേഷം മികച്ച ജോലി കണ്ടെത്തി ഉയർന്ന നിലവാരത്തില്‍ ജീവിക്കാം എന്നതാണ് പലരേയും കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
എന്നാല്‍ സമീപ കാലത്ത് കാനഡയില്‍ നിന്നും വരുന്ന വാർത്തകള്‍ അത്ര ശുഭകരമല്ല. അടുത്തിടെ നടന്ന ഒരു സംഭവം അന്താരാഷ്‌ട്ര വിദ്യാർത്ഥി സമൂഹത്തെയും അവരുടെ മാതാപിതാക്കളെയും വളരെ അധികം അലോസരപ്പെടുത്തുന്നതാണ്. ഒന്റാറിയോയിലെ പ്രശസ്ത കോളേജായ നോർത്തേൺ കോളേജ്, ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ 504 അന്താരാഷ്‌ട്ര ഉദ്യോഗാർത്ഥികളുടെ പ്രവേശന ഓഫർ അപ്രതീക്ഷിതമായി റദ്ദാക്കുകയായിരുന്നു.

വിദ്യാർത്ഥികള്‍ക്ക് വടക്കൻ ഒന്റാറിയോയിലെ ടിമ്മിൻസിലുള്ള നോർത്തേൺ കോളേജ് നോർത്തേൺ കോളേജുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനമായ പ്യൂർസ് കോളേജിൽ പഠിക്കാനുള്ള വാഗ്ദാനമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അഡ്മിഷന്‍ റദ്ദാക്കിയത് വിദ്യാർത്ഥികള്‍ക്ക് സാമ്പത്തികമായി അടക്കം കനത്ത തിരിച്ചടിയാണ് നല്‍കിയത്.
ട്യൂഷൻ ഫീസായി 16,000 ഡോളർ (13 ലക്ഷം ഇന്ത്യന്‍ രൂപ) വരെ അടച്ച വിദ്യാർത്ഥികള്‍ വിമാനങ്ങൾ ബുക്ക് ചെയ്യുകയും താമസസൗകര്യത്തിനായി അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു. യാത്ര റദ്ദാക്കപ്പെട്ടതോടെ പലരും മാനസികമായി തകർന്നിരിക്കുകയാണ്. പ്യൂർസ് കോളേജ് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികൾ ക്ലാസുകൾ ആരംഭിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും അഡ്മിഷന്‍ റദ്ദാക്കേണ്ടി വരികയായിരുന്നെന്നാണ് കോളേജ് അധികൃതർ അറിയിക്കുന്നത്.
ടൊറന്റോയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച സേവനങ്ങളും നൽകുന്നതിന് നോർത്തേൺ കോളേജ് പ്യൂർസ് കോളേജ് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് വരിയാമ്. പ്യൂർസ് ടൊറന്റോ സൈറ്റിലെ നോർത്തേൺ കോളേജ് പ്രോഗ്രാമുകളിൽ എൻറോൾ ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ബിരുദ ആവശ്യകതകൾ പൂർത്തിയാകുമ്പോൾ മുഴുവൻ ക്രെഡിറ്റും നോർത്തേൺ കോളേജ് ഡിപ്ലോമയും ലഭിക്കും.
"അധിക വിസ അപേക്ഷകൾ" സ്വീകരിക്കേണ്ടി വന്നതിനലാണ് നോർത്തേൺ കോളേജ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്, ഇത് കോഴ്‌സുകൾ ഓവർസബ്‌സ്‌ക്രൈബുചെയ്യുന്നതിന് കാരണമായി. പ്യൂർസ് കോളേജ് ഓഫ് ടെക്നോളജിയുമായുള്ള പങ്കാളിത്തത്തിലൂടെ നോർത്തേൺ കോളേജിന് സ്വീകരിക്കാന്‍ കഴിയുന്നതിലും കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയും ഇവരില്‍ വലിയൊരു വിഭാഗത്തിന് ഓഫർ ലെറ്റർ അയക്കുകയും ചെയ്തതാണ് പ്രശ്നത്തിന് ഇടയാക്കിയതെന്നാണ് സൂചന.
അതേസമയം, മറ്റ് കാമ്പസുകളിലെ അപേക്ഷകർക്ക് അവസരം നല്‍കി ഇപ്പോള്‍ അവസരം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളെ മറ്റൊരു സെമസ്റ്ററിലേക്ക് പ്രവേശിപ്പിക്കുകയോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിൽ പഠിക്കാൻ സഹായിക്കുകയോ ചെയ്തുകൊണ്ട് വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്നാണ് നോർത്തേൺ കോളേജ് ട്വീറ്റ് ചെയ്യുന്നത്.
പ്രവേശനം ലഭിക്കാത്തവർക്ക് അവരുടെ തീരുമാനത്തിന് അനുസരിച്ച് ഫീസ് റീഫണ്ട് ചെയ്യുന്നത് ഉള്‍പ്പെടയുള്ള നടപടികളും സ്വീകരിക്കും. 2023-24 അധ്യയന വർഷത്തേക്കുള്ള എൻറോൾമെന്റ് ഓപ്‌ഷനുകൾ തയ്യാറാക്കാൻ സെന്റിനിയൽ കോളേജുമായി സഹകരിച്ചതായി നോർത്തേൺ കോളേജ് അടുത്തിടെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അധിക ചിലവുകളില്ലാതെ ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.
ഞങ്ങളുമായി കരാറിലുള്ള നിയമപരമായ ഇമിഗ്രേഷൻ സ്ഥാപനമായ ബോർഡർപാസ് ഈ 503 വിദ്യാർത്ഥികളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട് കഴിഞ്ഞ ദിവസത്തെ ഒരു ട്വീറ്റിലൂടെ നോർത്തേൺ കോളേജ് അറിയിച്ചു. ഇതില്‍ 335 വിദ്യാർത്ഥികൾ സെന്റിനിയൽ കോളേജിൽ പഠിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു. മിക്കവാറും എല്ലാവർക്കും കാനഡയിൽ പാർപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. വരുന്ന അധ്യയന വർഷത്തിൽ കഴിയുന്നത്ര വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കോളേജ് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications