കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ചയെ ഭയക്കേണ്ട , ഇക്കുറി കനാലുകള്‍ നേരത്തെ തുറക്കും

ജില്ലയില്‍ 43 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലുമായി വ്യാപിച്ചുകിടക്കുന്ന 603 കിലോമീറ്റര്‍ കനാല്‍ ശൃംഖലയാണ് കുറ്റ്യാടി ജലസേചന പദ്ധതിക്കുള്ളത്.

  • By Desk
Google Oneindia Malayalam News

വടകര: വരള്‍ച്ചയെ ഭയക്കേണ്ട , ഇക്കുറി നേരത്തെ കനാലുകള്‍ ജല സമൃദ്ധമാകും .കുറ്റ്യാടി ജലസേചന പദ്ധതിയില്‍നിന്നുള്ള അടുത്ത വര്‍ഷത്തെ ജലവിതരണം ജനുവരി നാലിന് തുടങ്ങും. ജില്ലയില്‍ 43 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലുമായി വ്യാപിച്ചുകിടക്കുന്ന 603 കിലോമീറ്റര്‍ കനാല്‍ ശൃംഖലയാണ് കുറ്റ്യാടി ജലസേചന പദ്ധതിക്കുള്ളത്.

ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?

കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. വിവിധ കനാലുകള്‍ തുറക്കുന്ന തീയതികള്‍ താഴെ കൊടുക്കുന്നു: വലതുകര മെയിന്‍ കനാല്‍ (ജനുവരി നാല്), തൂണേരി ബ്രാഞ്ച് (എട്ട്), അഴിയൂര്‍ ബ്രാഞ്ച് (29), ഇടതുകര മെയിന്‍ കനാല്‍ 14/400 വരെ (ഒമ്പത്), കക്കോടി ബ്രാഞ്ച് (10), കല്ലൂര്‍ ബ്രാഞ്ച് (22), വേളം ബ്രാഞ്ച് (11), മണിയൂര്‍ ബ്രാഞ്ച് (15), ഇടതുകര മെയിന്‍ കനാല്‍ 14/400 മുതല്‍ (18), നടുവത്തൂര്‍ ബ്രാഞ്ച് (25), തിരുവങ്ങൂര്‍ ബ്രാഞ്ച് (22), അയനിക്കാട് ബ്രാഞ്ച് (20), തിരുവള്ളൂര്‍ ഡിസ്ട്രിബ്യൂട്ടറി (ഫെബ്രുവരി അഞ്ച്), നടേരി ഡിസ്ട്രിബ്യൂട്ടറി (അഞ്ച്), ഇരിങ്ങല്‍ ബ്രാഞ്ച് (രണ്ട്).

kuttiadi


കനാലുകള്‍ തുറന്നശേഷം കക്കോടി ബ്രാഞ്ച് ഒഴികെ ഒമ്പത് ബ്രാഞ്ച് കനാലുകളില്‍ ഏഴുദിവസത്തെ വ്യത്യാസത്തില്‍ കനാല്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യും. അടുത്ത വര്‍ഷം മഴ ആരംഭിക്കുന്നതുവരെ ഈ പ്രക്രിയ തുടരും.

ഈ വര്‍ഷം 453 കിലോമീറ്റര്‍ നീളത്തില്‍ വെള്ളമെത്തിച്ചു. ഡാമില്‍ നിന്നും കനാല്‍ വഴി 145.33 മില്യണ്‍ ക്യുബിക് ലിറ്റര്‍ വെള്ളമാണ് ഈ വര്‍ഷം വിതരണംചെയ്തത്. മുന്‍ വര്‍ഷങ്ങളിലെ ശരാശരി 89 മില്യണ്‍ ക്യുബിക് ലിറ്ററായിരുന്നു.

കനാല്‍ ശൃംഖലയെ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും ചോര്‍ച്ച അടയ്ക്കുകയും ചെയ്യുന്നതിനെകുറിച്ച് വിശദ പരിശീലനത്തിനായി ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് രണ്ടിന് ഫീല്‍ഡ് ലെവല്‍ ആസൂത്രണ ശില്‍പ്പശാല സംഘടിപ്പിക്കാനും തീരുമാനമായി. പുരുഷന്‍ കടലുണ്ടി എംഎല്‍എ, സബ് കലക്ടര്‍ വിഘ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍ സ്നേഹില്‍ സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

English summary
Canals will open soon, Don't get scared of drought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X