കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികളുടെ മേല്‍ ചുമത്തിയ ലെവി റദ്ദാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ്

  • By Desk
Google Oneindia Malayalam News

റിയാദ്: വിദേശ തൊഴിലാളികളുടെ മേല്‍ സൗദി ഭരണകൂടം ചുമത്തിയ ലെവി റദ്ദാക്കണമെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് സൗദി തൊഴില്‍ വികസന സാമൂഹിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിദേശികള്‍ക്ക് തുല്യമായ എണ്ണം സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് മേല്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ലെവി റദ്ദ് ചെയ്യണമെന്നതാണ് ചേംബറിന്റെ ആവശ്യം. ഇതുള്‍പ്പെടെ ഏഴ് നിര്‍ദ്ദേശങ്ങളാണ് ചേംബര്‍ ഓഫ് കൊമേഴ്സ് സൗദി തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ചിരിക്കുന്നത്.

സൗദി അറേബ്യ തന്നെ നമ്പര്‍ വണ്‍; അമേരിക്കയെ മലര്‍ത്തിയടിച്ചു; പുതിയ കരാര്‍, അരാംകോയിലും നിക്ഷേപംസൗദി അറേബ്യ തന്നെ നമ്പര്‍ വണ്‍; അമേരിക്കയെ മലര്‍ത്തിയടിച്ചു; പുതിയ കരാര്‍, അരാംകോയിലും നിക്ഷേപം

എക്സിറ്റില്‍ പോയ പ്രവാസിയുടെ വര്‍ക്ക് പെര്‍മിറ്റില്‍ ബാക്കിയുള്ള കാലാവധിക്ക് ലെവി ഈടാക്കുന്ന രീതി ഒഴിവാക്കണമെന്നും ചേംബര്‍ ആവശ്യപ്പെടുകയുണ്ടായി. നിലവില്‍ പ്രവാസി ജീവനക്കാര്‍ രാജ്യം വിട്ടാലും ഇല്ലെങ്കിലും അയാളുടെ ഇഖാമ കാലാവധി തീരുംവരെയുള്ള കാലയളവിലേക്ക് ലെവി അടക്കണമെന്നാണ് നിര്‍ദേശം. ആശ്രിതരുടെ ലെവി അടക്കാത്ത വിദേശികളുടെ ബാദ്ധ്യത കമ്പനികള്‍ക്ക് മേല്‍ വെച്ച് കെട്ടരുതെന്നും നിര്‍ദ്ദേശമുണ്ട്. വന്‍ തുക ലെവിയായി അടക്കേണ്ടത് മൂലം ചെറുകിട വ്യവസായങ്ങളും ബിസിനസ് സ്ഥാപനങ്ങളും വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇത്തരം ഒരു ആവശ്യവുമായി ജിദ്ദ ചേംബര്‍ രംഗത്തു വന്നത്.

saudia-arabia

പുതിയ ലെവി സമ്പ്രദായം 2018 ജനുവരി ഒന്നു മുതലാണ് നിലവില്‍ വന്നത്. സൗദികളേക്കാള്‍ കൂടുതല്‍ വിദേശി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ 400 റിയാലും ഇവരുടെ എണ്ണം തുല്യമാണെങ്കില്‍ 300 റിയാലും ലെവി അടക്കണമെന്നതാണ് പുതിയ നിര്‍ദേശം. സൗദികളുടെ എണ്ണം കുറവായ കമ്പനികള്‍ക്ക് 2019ല്‍ ഇത് 600 റിയാലും 2020ല്‍ 800 റിയാലുമായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.

സൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചുസൗദിയിലേക്ക് പാകിസ്താന്‍ പട്ടാളം; ഗള്‍ഫില്‍ വിചിത്ര നീക്കം!! മന്ത്രിയെ വിളിപ്പിച്ചു, വാക്ക് ലംഘിച്ചു

ജിദ്ദയില്‍ 15.6 ശതമാനം സ്ഥാപനങ്ങളും അടച്ച് പൂട്ടലിന്റെ വക്കിലാണെന്നും, ലെവിയുടെ ബാക്കിയുള്ള കാലാവധിക്ക് അനുസരിച്ചുള്ള ക്യുമുലേറ്റീവ് ബില്‍ വരുന്നതോടെ 11 ശതമാനം സ്ഥാപനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നും ചേംബറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ 95.2 ശതമാനം സ്വകാര്യ കമ്പനികളും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ക്യുമുലേറ്റീവ് ബില്ലിനെതിരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary
The Jeddah Chamber of Commerce and Industry (JCCI) has asked the Ministry of Labor and Social Development (MLSD) to cancel expat levy for firms which have equal number of Saudis and expat workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X