Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസി നിയമനം റദ്ദാക്കല്‍: സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: എ പി ജെ. അബ്ദുൽ കലാം സാങ്കേതിക സർവക‌ലാശാലയുടെ വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയത് സർക്കാരിന്റെ അനധികൃത നിയമനങ്ങൾക്കെല്ലാം തിരിച്ചടിയാവും. മറ്റ് സർവ്വകലാശാലകൾക്കും ഈ വിധി ബാധകമാവും. കണ്ണൂർ വിസിക്കും ഇതേഗതി വരുമെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

യുജിസി ചട്ടം അനുസരിച്ച് വൈസ് ചാൻസലറെ നിയമിക്കാൻ ചാൻസലർക്ക് ഒരു പാനൽ കൈമാറുന്നതിനു പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് നൽകിയതെന്ന് കോടതിക്ക് ബോധ്യമായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുമായി ഒരു ബന്ധവുമില്ലാത്തയാളെയാണ് സർക്കാർ വിസിയാക്കിയത്. ഗവർണറാണ് ശരിയെന്ന് എല്ലാവർക്കും ബോധ്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

k surendran

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ചുവപ്പ് വത്ക്കരിച്ച് പൂർണമായും തകർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. എല്ലാ നിയമനങ്ങളും എകെജി സെന്ററിൽ നിന്നാണ് വരുന്നത്. ഇത് ചോദ്യം ചെയ്യുന്നതാണ് ഗവർണർക്കെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. അഴിമതിയെ എതിർക്കുന്ന ഗവർണറെ അവഹേളിക്കുന്നത് തുടരാനാണ് സിപിഎമ്മിന്റെ തീരുമാനമെങ്കിൽ ജനങ്ങളെ അണി നിരത്തി പ്രതിരോധം തീർക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജിയിലായിരുന്നു ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ച് വിസി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി എസ് ശ്രീജിത്തായിരുന്നു കെ ടി യു വൈസ് ചാൻസലറായി ഡോ. എം എസ് രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സമർപ്പിച്ചത്.

നിയമനത്തിന് ചാൻസലർക്ക് പാനൽ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അതേസമയം, വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു ഡോ. രാജശ്രീയുടെ പ്രതികരണം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+