കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ പ്രഖ്യാപനം: എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സാ കേന്ദ്രം; യുഎഇയില്‍ ക്വാറന്റൈന്‍ ക്യാമ്പുകള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ 21 പ്രത്യേക ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സ ലഭിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം സൗകര്യം ഒരുക്കുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് ചികില്‍സയ്ക്ക് വേണ്ടി കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാധിക്കില്ല. അവര്‍ക്ക് പ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ടു തന്നെ യാത്ര ചെയ്യുന്ന പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിയാണ് എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രം ഒരുക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിശദാംശങ്ങള്‍...

ആര്‍സിസിയുടെ സഹകരണത്തോടെ

ആര്‍സിസിയുടെ സഹകരണത്തോടെ

ആര്‍സിസിയുടെ സഹകരണത്തോടെയാണ് പുതിയ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ മറ്റ് ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ സൗകര്യങ്ങള്‍ ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു സംസ്ഥാനത്ത് സൗകര്യമൊരുക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്.

പ്രവാസികള്‍ക്ക് വേണ്ടി

പ്രവാസികള്‍ക്ക് വേണ്ടി

യുഎഇയില്‍ പ്രവാസികള്‍ക്ക് വേണ്ടി ക്വാറന്റൈന്‍ ക്യാമ്പ് തുടങ്ങുന്നതിനുള്ള നടപടികള്‍ വേഗത്തിലായി. ദുബായ് ഹെല്‍ത്ത് അതോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തി നടപടികള്‍ തുടരുകയാണ്. ദുബായ് ഭരണാധികാരികള്‍ ഇക്കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റ് ജനറല്‍ എന്നിവരുമായി നോര്‍ക്ക റൂട്ട്‌സ് ബന്ധപ്പെട്ടുവരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നികുതി നീട്ടി

നികുതി നീട്ടി

അതേസമയം, സ്വകാര്യ ബസ്സുകളുടെ നികുതി അടക്കേണ്ട കാലാവധി നീട്ടി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ 15നായിരുന്നു അടക്കേണ്ടത്. ഇത് ഏപ്രില്‍ 30 വരെ നീട്ടിയിട്ടുണ്ട്. ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ സുപ്രധാനമായ തീരുമാനങ്ങള്‍ വ്യാഴാഴ്ച ഉണ്ടാകും. മന്ത്രിസഭാ യോഗം ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യുന്നുണ്ട്. എങ്ങനെ ഇളവുകള്‍ വരുത്താം, ഏതൊക്കെ ജില്ലകളില്‍ നിയന്ത്രണം തുടരണം, ഏതൊക്കെ മേഖലകളില്‍ നിയന്ത്രണം എടുത്തുകളയണം തുടങ്ങിയ കാര്യങ്ങളില്‍ നാളെ മന്ത്രിസഭ തീരുമാനമെടുക്കും.

ഒരാള്‍ക്ക് മാത്രം കൊറോണ

ഒരാള്‍ക്ക് മാത്രം കൊറോണ

സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലമാണ് കണ്ണൂര്‍ സ്വദേശിക്ക് കൊറോണ ബാധിച്ചതെന്് മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ഏഴ് പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ നാല് പേര്‍ കാസര്‍ഗോഡും രണ്ടു പേര്‍ കോഴിക്കോടും ഒരാള്‍ കൊല്ലത്തുമാണ്. 387 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഇതില്‍ ചികില്‍സയിലുള്ളത് 167 പേരാണ്.

20 ദിവസമായി കൊടും പട്ടിണി; ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, അമ്പരന്ന് പോലീസ്20 ദിവസമായി കൊടും പട്ടിണി; ലോക്ക് ഡൗണ്‍ ലംഘിച്ച് കുട്ടികളടക്കം തെരുവില്‍, അമ്പരന്ന് പോലീസ്

തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്തബ്ലീഗ് നേതാവിനെതിരെ നരഹത്യാ കേസ്; പുതിയ വകുപ്പ് ചുമത്തി, ക്വാറന്റൈന് ശേഷം അറസ്റ്റ്

English summary
Cancer treatment Felicity in All District in Kerala; More Quarantine Camp will set up in Gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X