തലശ്ശേരിയും ഗുരുവായൂരും ബിജെപിയില്‍ ഇനിയും പുകയും; മുള്‍മുനയില്‍ നിര്‍ത്തിയെന്ന് സുരേന്ദ്രന്... ഇനി എന്ത്?
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാതെ പോയത് മൂന്ന് മണ്ഡലങ്ങളില്‍ ആയിരുന്നു. അതില്‍ രണ്ടിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളപ്പെട്ടത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് പറ്റിയ ഈ പാളിച്ച ദേശീയ തലത്തില്‍ തന്നെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സ്ഥാനാര്‍ത്ഥി പട്ടിക തള്ളപ്പെട്ടതില്‍ സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിരുന്നത്. എന്നാല്‍ എന്താണ് ആ സംഭവങ്ങള്‍ ബിജെപിയ്ക്കുള്ളില്‍ യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചത് എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. വിശദാംശങ്ങള്‍...
വീണ്ടും കൂട്ടപലായനം, ദില്ലിയിലെ അനന്ദ് വിഹാര്‍ ടെര്‍മിനലില്‍ നിന്നുള്ള ദൃശ്യങ്ങള്‍

മുള്‍മുനയില്‍ നിര്‍ത്തി
തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പട്ടിക തള്ളപ്പെട്ടത് പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തി എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇപ്പോള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കാലത്തുയര്‍ന്ന വിവാദം, വോട്ടെണ്ണല്‍ കഴിഞ്ഞാലും അവസാനിക്കില്ലെന്ന സൂചനയാണ് സുരേന്ദ്രന്റെ പ്രതികരണം.

മനപ്പൂര്‍വ്വം?
തലശ്ശേരിയിലും ഗുരുവായൂരിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് മനപ്പൂര്‍വ്വം വീഴ്ച പറ്റിയെന്ന് കരുതുന്നില്ല എന്നും സുരേന്ദ്രന് പറയുന്നുണ്ട്. എങ്കിലും ഈ വിഷയം പാര്‍ട്ടി വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മാതൃഭൂമി ന്യൂനിസോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അപമാനമല്ല, ഹ്യമണ്‍ എറര്‍
തിരഞ്ഞെടുപ്പില്‍ ഒരു പ്രശ്നവും ഇല്ലാതിരുന്ന ഏക മുന്നണി എന്‍ഡിഎ ആയിരുന്നു എന്ന് സുരേന്ദ്രന് പറയുന്നു. എന്നാല്‍ തലശ്ശേരിയും ഗുരുവായൂരും അവസാന നിമിഷം മുള്‍മുനയില്‍ നിര്‍ത്തി. എന്നാല്‍ ഇതൊരു അപമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസഹജമായ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ശക്തികേന്ദ്രം
കണ്ണൂര്‍ ജില്ലയില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രധാനമാണ് തലശ്ശേരി. ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി പ്രതീക്ഷിച്ച മണ്ഡലം കൂടിയാണിത്. ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിനെ ആയിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്.

വിവാദം
എന്‍ ഹരിദാസിന്റെ പത്രിക തള്ളിയപ്പോള്‍ ബിജെപി ശരിക്കും അമ്പരന്നിരുന്നു. കാരണം ഒരു ഡമ്മി സ്ഥാനാര്‍ത്ഥി പോലും ഇല്ല എന്നത് തന്നെ. ഒടുവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചു. അതും വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.

ഗുരൂവായൂരില്‍
മഹിള മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ നിവേദിതയെ ആയിരുന്നു ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ക്ഷേത്രനഗരമായ ഗുരുവായൂരിലും ഇത്തവണ മികച്ച പ്രകടനം ബിജെപി പ്രതീക്ഷിച്ചിരുന്നു. നിവേദിതയുടെ പത്രികയും തള്ളി. മാത്രമല്ല ഇവിടേയും ഡമ്മി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഒടുവില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു.

എത്ര സീറ്റ് കിട്ടും
കഴിഞ്ഞ തവണത്തേതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് ഇത്തവണ ബിജെപി. ചുരുങ്ങിയത് അഞ്ച് സീറ്റുകളില്‍ എങ്കിലും വിജയം നേടാനാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപി കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത്.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം












Click it and Unblock the Notifications