കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുത്ത അമർഷത്തിൽ പിജെ ജോസഫ്; സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചെന്ന് മാണി!

Google Oneindia Malayalam News

Recommended Video

cmsvideo
ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചെന്ന് മാണി | Oneindia Malayalam

സീറ്റിലേക്ക് തന്നെ അവഗണിച്ചതിൽ കടുത്ത അമര്‍ഷമുണ്ടെന്ന് പിജെ ജോസഫ്. കേട്ടുകേള്‍വിയില്ലാത്ത വിധമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയ്ക്ക് പുറത്തുനിന്നൊരാള്‍ മല്‍സരിക്കാന്‍ പാടില്ലെന്നത് അംഗീകരിക്കാനാകില്ല. റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ മല്‍സരിച്ചത് ജില്ല മാറിയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

<strong>കാക്കനാട് ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​കം: ​പ​ത്തു​പേ​​ർ അ​​റ​​സ്റ്റി​​ൽ, സ​​ദാ​​ചാ​​ര ​കൊ​​ല​​പാ​​ത​​ക​​മെ​​ല്ലെ​​ന്ന് പൊ​​ലീ​​സ്, കൊ​​ല​​യ്ക്ക് കാ​​ര​​ണം പൂ​​ർ​​വ വൈ​​രാ​​ഗ്യം</strong>കാക്കനാട് ആ​​ൾ​​ക്കൂ​​ട്ട കൊ​​ല​​പാ​​ത​​കം: ​പ​ത്തു​പേ​​ർ അ​​റ​​സ്റ്റി​​ൽ, സ​​ദാ​​ചാ​​ര ​കൊ​​ല​​പാ​​ത​​ക​​മെ​​ല്ലെ​​ന്ന് പൊ​​ലീ​​സ്, കൊ​​ല​​യ്ക്ക് കാ​​ര​​ണം പൂ​​ർ​​വ വൈ​​രാ​​ഗ്യം

ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്നായിരുന്നു കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാർഥിയായി കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെഎം മാണി വാർത്താക്കുറിപ്പിലൂടെയാണ് പ്രഖ്യാപനം നടത്തിയിരുന്നത്. കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് കെഎം മാണി വ്യക്തമാക്കുകയും ചെയ്തു.

PJ Joseph


ജോസഫ് ഈ തീരുമാനം ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വികാരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികരിക്കുന്ന ആളല്ല ജോസഫെന്നും മാണി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പി ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി കേരള കോൺഗ്രസിൽ പൊട്ടിത്തെറി നടക്കുന്ന പശ്ചാത്തലത്തിൽ പിജെ ജോസഫിന്റെ വീട്ടിൽ ഗ്രൂപ്പ് ചർച്ചകൾ നടന്നിരുന്നു. ചെയർമാന്റെ തീരുമാനത്തിന് കാത്തിരിക്കുന്നതായും ശുഭാപ്തി വിശ്വാസമുണ്ടെന്നും യോഗത്തിന് ശേഷം പിജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

English summary
Candidate was decided regarding workers wish says KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X