Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിസി ക്ലര്‍ക്ക് തസ്തികയിലേക്ക് ഡിസംബര്‍ 28 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം; ഒട്ടേറെ ഒഴിവുകള്‍

പിഎസ്സി വണ്‍ടൈം പോര്‍ട്ടലില്‍ സൂചന നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പരീക്ഷകള്‍ക്കുള്ള ക്വസ്റ്റ്യന്‍ ബാങ്ക് വിപുലീകരിക്കാനും അതിന് ആവശ്യമായ ശില്‍പ്പശാല നടത്താനും തീരുമാനിച്ചു

തിരുവനന്തപരും: വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ കഌക്ക് തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ഡിസംബര്‍ 28 വരെ സമര്‍പ്പിക്കാം. പരീക്ഷകള്‍ക്കുള്ള ക്വസ്റ്റ്യന്‍ ബാങ്ക് വിപുലീകരിക്കാനും അതിന് ആവശ്യമായ ശില്‍പ്പശാല നടത്താനും തിങ്കളാഴ്ച ചേര്‍ന്ന പിഎസ്സി യോഗത്തില്‍ തീരുമാനമായി.

നിയമനത്തിനുള്ള വിജ്ഞാപനം 25നാണ്. പിഎസ്സി വണ്‍ടൈം പോര്‍ട്ടലില്‍ സൂചന നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തും. പരീക്ഷകള്‍ക്കുള്ള ക്വസ്റ്റ്യന്‍ ബാങ്ക് വിപുലീകരിക്കാനും അതിന് ആവശ്യമായ ശില്‍പ്പശാല നടത്താനും തീരുമാനിച്ചു. ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ ആധാര്‍കാര്‍ഡ് ഐഡിയായി നല്‍കുന്നതിന് ഇനിയുള്ള വിജ്ഞാപനങ്ങളില്‍ നിര്‍ദേശം ഉള്‍പ്പെടുത്താനും പിഎസ്സി യോഗത്തില്‍ തീരുമാനമായി.

PSC

മില്‍മയില്‍ ജൂനിയര്‍ സിസ്റ്റംസ് മാനേജര്‍ തസ്തികയിലേക്ക് ജനറല്‍ വിഭാഗത്തിനും സൊസൈറ്റി ക്വാട്ടയ്ക്കും പൊതുപരീക്ഷ നടത്തും. തദ്ദേശഭരണവകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ് രണ്ട്/ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് രണ്ട് തസ്തികയില്‍ വിമുക്തഭടന്മാരില്‍ നിന്നുള്ള ബാക്ക്‌ലോഗ് നികത്തുന്നതിന് എറണാകുളത്ത് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. കേരള ഹൗസിങ് ബോര്‍ഡില്‍ ആര്‍ക്കിടെക്ചറല്‍ ഹെഡ് ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയിലേക്ക് (എന്‍സിഎഹിന്ദു ഈഴവ) അഞ്ചുപേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്താനും യോഗത്തില്‍ തീരുമാനമായി.

മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് എസ്സി/എസ്ടി, എല്‍സി/എഐ, ഈഴവ/ബില്ലവ/തിയ്യ വിഭാഗങ്ങളില്‍നിന്നുള്ള തെരഞ്ഞെടുപ്പിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചശേഷം ഇന്റര്‍വ്യൂ നടത്താനും പിഎസ്സി യോഗം തീരുമാനിച്ചു. കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഇന്‍സ്ട്രക്ടര്‍ (അനിമല്‍ ഹസ്ബന്‍ഡറി, ജനറല്‍ കാറ്റഗറി) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തി നിയമന നടപടി പൂര്‍ത്തിയാക്കും. കണ്‍സ്യൂമര്‍ഫെഡില്‍ യൂണിറ്റ് മാനേജര്‍ തസ്തികയിലേക്ക് 50 ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂ വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.

ജിസിഡിഎ യില്‍ ടൗണ്‍ പ്‌ളാനിങ് അസിസ്റ്റന്റ്, ഗ്രാമവികസന വകുപ്പില്‍ ലക്ചറര്‍ ഗ്രേഡ് ഒന്ന് തുടങ്ങിയ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ മാത്രം നടത്തി നിയമനം നടത്തും.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (അഗ്രിക്കള്‍ച്ചര്‍) തസ്തികയിലേക്ക്് ഓണ്‍ലൈന്‍ ആയാണ് പരീക്ഷ നടത്തുക. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എന്‍ജിനിയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്് തസ്തികയിലേക്ക് യോഗ്യരായ 150 പേരെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്സി യോഗത്തില്‍ തീരുമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+