കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്റ്റി ഫെര്‍ണാണ്ടസ് എങ്ങനെ സിപിഎം സ്ഥാനാര്‍ത്ഥിയായി....?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയ സിപിഐ കേള്‍ക്കാത്ത പഴികളില്ല. എന്നാല്‍ തിരുവനന്തപുരത്ത് ബെന്നറ്റിനെ പോലെ തന്നെയായിരുന്നു എറണാകുളത്ത് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസ്. പക്ഷേ സിപിഎമ്മില്‍ അത് ഇത്രനാളും ചര്‍ച്ചയാവുക പോലും ചെയ്തില്ല.

നരേന്ദ്ര മോദിയുടെ കീഴില്‍ ഗുജറാത്തില്‍ ജോലി ചെയ്ത ആള്‍, പ്രതിഭ പാട്ടീല്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ അവരുടെ സെക്രട്ടറി. ഒരു ഐഎഎസ്സുകാരന്‍. ഇത്രമാത്രമാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ യോഗ്യതകള്‍. അദ്ദേഹം എങ്ങനെയാണ് സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ഈ ചോദ്യവും ഉയരേണ്ടതാണ്.

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് തന്നെ ഇപ്പോള്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ചവേണം എന്ന് ആവശ്യപ്പെടുകയാണ്. എന്തൊക്കെയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ കുറിച്ച് പറയാനുള്ളത്.

കമ്യൂണിസ്റ്റ് അല്ല

കമ്യൂണിസ്റ്റ് അല്ല

ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഒരു കമ്യൂണിസ്റ്റ് കാരന്‍ ആയിരുന്നില്ല. ഇടതുപക്ഷക്കാരനോ ഇടതുപക്ഷ അനുഭാവിയോ ആയിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് പറയുന്നു.

ഐഎഎസ്സുകാരന്‍

ഐഎഎസ്സുകാരന്‍

കോണ്‍ഗ്രസുകാര്‍ക്കും ബിജെപി കാര്‍ക്കും പ്രിയപ്പെട്ട ഐഎസ്സുകാരനായിരുന്നു ക്രിസ്റ്റി. മോദിക്ക് കീഴിലും പ്രതിഭ പട്ടീലിന് കീഴിലും പ്രവര്‍ത്തിച്ചു.

കെവി തോമസ് കെട്ടിയിറക്കിയതോ

കെവി തോമസ് കെട്ടിയിറക്കിയതോ

ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പല കഥകളാണ് പ്രചരിച്ചിരുന്നത്. കെവി തോമസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സിപിഎം ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നതാണ് അതില്‍ ഒന്ന്. തനിക്ക് തോല്‍പിക്കാന്‍ ദുര്‍ബലനായ എതിരാളിയെ വേണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടത്രെ.

രവി പിള്ള

രവി പിള്ള

ബിസിനസ്സുകാരനായ രവി പിള്ളയുടെ നോമിനിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നായിരുന്നു മറ്റൊരു പ്രചാരണം.

പാര്‍ട്ടിക്കാര്‍ക്കറിയില്ല

പാര്‍ട്ടിക്കാര്‍ക്കറിയില്ല

ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുമ്പോള്‍ സിപിഎമ്മിന്റെ പല ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു ഇദ്ദേഹം ആരായിരുന്നുവെന്ന്.

ലത്തീന്‍ വോട്ട്

ലത്തീന്‍ വോട്ട്

എറണാകുളത്തെ ലത്തീന്‍ വോട്ട് ലക്ഷ്യമാക്കിയാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അങ്ങനെയെങ്കില്‍ ജനങ്ങള്‍ക്കറിയാവുന്നഒരാളെ സ്ഥാനാര്‍ത്ഥിയാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരമില്ല.

അഴിമതിക്കാരനല്ല

അഴിമതിക്കാരനല്ല

സിപിഐക്ക് പിറകേ സിപിഎമ്മിലും സ്ഥാനാര്‍ത്ഥി വിവാദത്തിന്റെ ഭൂതത്തെ തുറന്നുവിട്ടിരിക്കുകയാണ് എംഎം ലോറന്‍സ്. എന്നാല്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് കറപുരളാത്ത വ്യക്തിത്വമാണെന്നാണ് എംഎം ലോറന്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

English summary
CPM's selection of Christy Fernandez as the candidate for Loksabha Election under fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X