Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയേറ്ററുടമകള്‍ക്ക് തിരിച്ചടി; തിയേറ്ററില്‍ 100 ശതമാനം കാഴ്ചക്കാരെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകളില്‍ മുഴുവന്‍ കാഴ്ചക്കാരേയും ഉള്‍കൊള്ളിച്ച് പ്രദര്‍ശനം നടത്തുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടതില്ല എന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗം തീരുമാനമെടുത്തത്.

തിയേറ്ററുകളില്‍ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കാതിരിക്കുകയായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങള്‍ മാത്രമേയുള്ളൂ. അതില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

1

തിയേറ്ററില്‍ ഏസി പ്രവര്‍ത്തിപ്പിക്കുന്നതിനാലാണ് കൂടുതല്‍ അളുകളെ അനുവദിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും തിയേറ്ററില്‍ പ്രവേശിക്കാമെന്ന് ഈ മാസം ആദ്യം നടന്ന കോവിഡ് അവലോകന യോഗത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

2

ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും സിനിമാ തിയേറ്ററില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യം സിനിമാ സംഘടനകള്‍ ഉന്നയിച്ചിരുന്നു. സിനിമാ മേഖലകളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സംഘടനകള്‍ ആവശ്യം മുന്നോട്ട് വെച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കിയിരിക്കുന്നത്.

3

കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി ഒഴിവാക്കുകയും ചെയ്തിരുന്നു. തിയറ്ററുകള്‍ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജില്‍ 50% ഇളവു നല്‍കുമെന്നും ബാക്കി തുക 6 തവണകളായി അടയ്ക്കാമെന്നും തിയറ്ററുകള്‍ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി ഒഴിവാക്കുമെന്നും യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ അന്ന് നടന്ന് അവലോകന യോഗത്തിലും 50ശതമാനം കപ്പാസിറ്റി എന്ന നിബന്ധനയില്‍ തന്നെ സര്‍ക്കാര്‍ മുന്നോട്ട് പോകുകയായിരുന്നു.

4

നിലവില്‍ തിയേറ്ററുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ്, ആസിഫ് അലി നായനായ എല്ലാം ശരിയാകും, ബേസില്‍ ജോസ്ഫ് നായകനായ ജാന്‍ എമന്‍ എന്നീ ചിത്രങ്ങളാണ് റിലീസ് ചെയ്തിരിക്കുന്നത്. കുറുപ്പ് റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടെങ്കിലും നിറഞ്ഞ സദസ്സില്‍ തന്നെയാണ്. പ്രദര്‍ശനം നടക്കുന്നത്. അതേസമയം 50 ശതമാനം പ്രവേശനമായതിനാല്‍ പല തിയേറ്ററുകളിലും അര്‍ധരാത്രിയിലും സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു.

5


ഇനി വരാനിരിക്കുന്നത് സുരേഷ് ഗോപി ചിത്രമായ കാവലും, മോഹന്‍ ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമാണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറാണ് കാവല്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഏറെ അനശ്ചിതത്തിന് ഒടുവിലാണഅ മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഓടിടി പ്ലാറ്റ്‌ഫോമില്‍ ഇറക്കുമെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

Recommended Video

cmsvideo
    ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | Oneindia Malayalam
    6

    എന്നാല്‍ ഒടുക്കം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. റിലീസിന് മുമ്പ് തന്നെ നിരവധി അവാര്‍ഡുകള്‍ വാരികൂട്ടിയ ചിത്രമാണ് മരക്കാര്‍. അത്‌കൊണ്ട് തന്നെ തിയേറ്ററില്‍ തന്നെ കാണണമെന്നാണ് സിനിമാസ്വാദകരുടെ ആവശ്യം. അമ്പത് ശതമാനം കാഴ്ചക്കാരെ മാത്രമാണ് അനുവദിക്കുന്നതെങ്കില്‍ പുലര്‍ച്ചെ വരെ തിയേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാലും മതിയാകാതെ വരും. 100 ശതമാനം കാഴ്ചക്കാരെ പ്രവേശിപ്പിക്കണമെന്ന് തന്നെയാണ് ഉടമകളുടെ ആവശ്യം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+