കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മ്മാണത്തില്‍ അപാകതകള്‍; സാജന്റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതിയില്ലെന്ന് പുതിയ സെക്രട്ടറിയും

Google Oneindia Malayalam News

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ച് പുതിയ നഗരസഭാ സെക്രട്ടറി. കെട്ടിട നിര്‍മ്മാണത്തില്‍ അഞ്ചിലധികം അപാകതകള്‍ പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഓഡിറ്റോറിയത്തിന് നിലവില്‍ അനുമതി നല്‍കാനാകില്ലെന്നാണ് പുതിയ സെക്രട്ടറി എം സുരേശന്‍ വ്യക്തമാക്കിയത്. അപാകതകള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമിത്തിലാണ് സാജന്‍ ആത്മഹത്യചെയ്തതെന്ന് ബന്ധുക്കള്‍ നേരത്തെ പറഞ്ഞിരുന്നു.

<strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്</strong> സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്

അതേസമയം സാജന്‍റെ ആത്മഹത്യയില്‍ സസ്പെന്‍ഷന്‍ ചെയ്യപ്പെട്ട നഗരസഭാ സെക്രട്ടറി എംകെ ഗിരീഷിനെ പ്രതിചേര്‍ത്തിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. എംകെ ഗിരീഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ക്രൈംബ്രാഞ്ച് നിലപാട് അറിയിച്ചത്. പ്രതിചേര്‍ക്കാത്ത സാഹചര്യത്തില്‍ ഗിരീഷിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ഡി പ്രസക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

anthur

സാജന്‍റെ ആത്മഹത്യയുമായി തനിക്ക് നേരിട്ട് ബന്ധമൊന്നുമില്ലെന്നും താന്‍ വഴിവിട്ടൊന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നഗരസഭ സെക്രട്ടറി മുന്‍കൂര്‍ ജ്യാമഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം സാജന്‍റെ ആത്മഹത്യയില്‍ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ പ്രേരണാ കുറ്റത്തിന് കേസെടുക്കാന്‍ തെളിവുകളില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

<strong> പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായില്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നോക്കൂ, മുന്നോട്ടു തന്നെ പോവും</strong> പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായില്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നോക്കൂ, മുന്നോട്ടു തന്നെ പോവും

പികെ ശ്യാമളയ്ക്കെതിരെ സാജന്‍റെ ഭാര്യയുടെ മൊഴികളല്ലാതെ പ്രത്യക്ഷമായ തെളിവുകളൊന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കണ്ടെടുത്ത സാജന്‍റെ ഡയറിയില്‍ ആരുടേയും പേരും പരാമര്‍ശിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ കേസ് എടുക്കില്ലെങ്കിലും അന്വേഷണത്തിന്‍റെ ഭാഗമായി പികെ ശ്യാമളയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്

English summary
cant give permission for sajan's convention centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X