മീഡിയാ റൂം തുറന്നാല്‍ പ്രശ്നങ്ങളുണ്ടാകും; നവംബര്‍ 21 വരെ കാത്തിരിക്കണമെന് ഹൈക്കോടതി
ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കൈയ്യേറ്റം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നത്
ദില്ലി: ഹൈക്കോടതിയിലെ അടച്ച് പൂട്ടി മീഡിയ റൂം ഉടന്‍ തുറക്കാനാവില്ലെന്നും മീഡിയ റൂം തുറന്നാല്‍ വീണ്ടും പ്രശ്നങ്ങളുണ്ടാകുമെന്നും ഹൈക്കോടതി. സുപ്രീം കോടതിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്. കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയില്‍ നല്കിയ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് മീഡിയാ റൂം ഉടനെ തുറക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാട് അറിയിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കൈയ്യേറ്റം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നത്. മീഡിയാ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നമാകുമെന്നും വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാകന് സുപ്രീം കോടതിയെ അറിയിച്ചു.

ഹൈക്കോടതിയിലെ കേസ് നവംബര്‍ 21ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കുകയാണ്. കേസിലെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അഭിഭാഷക മാധ്യമപ്രശ്നത്തില് തര്‍ക്കം അനന്തമായി നീളുകയാണെന്നും പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന് വാദിച്ചു.
യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കബില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ നിയമപരമായി കിട്ടേണ്ട സംരക്ഷണം വേണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ കക്ഷി ചേരാനുള്ള ബാര്‍ അസോസിയേഷന്റെ ആവശ്യപ്പെട്ടിരുന്നു. ഇത് സുപ്രീം കോടതി അംഗീകരിച്ചു.
കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കട്ടെയെന്നാണ് ബാര്‍ അസോസിയേഷനും പറയുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിച്ച ശേഷം എന്ത് തീരുമാനം എടുക്കുമെന്ന് നോക്കാമെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications