കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീഡിയാ റൂം തുറന്നാല്‍ പ്രശ്‌നങ്ങളുണ്ടാകും; നവംബര്‍ 21 വരെ കാത്തിരിക്കണമെന് ഹൈക്കോടതി

ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കൈയ്യേറ്റം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നത്

  • By Desk
Google Oneindia Malayalam News

ദില്ലി: ഹൈക്കോടതിയിലെ അടച്ച് പൂട്ടി മീഡിയ റൂം ഉടന്‍ തുറക്കാനാവില്ലെന്നും മീഡിയ റൂം തുറന്നാല്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടാകുമെന്നും ഹൈക്കോടതി. സുപ്രീം കോടതിയിലാണ് ഹൈക്കോടതി നിലപാടറിയിച്ചത്. കോടതികളിലെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി ഇന്ന് പരിഗണിച്ചപ്പോഴാണ് മീഡിയാ റൂം ഉടനെ തുറക്കാനാവില്ലെന്ന് ഹൈക്കോടതി നിലപാട് അറിയിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ വീണ്ടും കൈയ്യേറ്റം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടിയ മീഡിയാ റൂം ഉടന്‍ തുറക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുന്നത്. മീഡിയാ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്‌നമാകുമെന്നും വിഷയത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി അഭിഭാകന്‍ സുപ്രീം കോടതിയെ അറിയിച്ചു.

supreme-court

ഹൈക്കോടതിയിലെ കേസ് നവംബര്‍ 21ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിക്കാനിരിക്കുകയാണ്. കേസിലെ തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും ഹൈക്കോടതി അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അഭിഭാഷക മാധ്യമപ്രശ്‌നത്തില്‍ തര്‍ക്കം അനന്തമായി നീളുകയാണെന്നും പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ വാദിച്ചു.

യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലാണ് സുപ്രീം കോടതിയില്‍ ഹാജരായത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴില്‍ ചെയ്യാന്‍ നിയമപരമായി കിട്ടേണ്ട സംരക്ഷണം വേണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. കേസില്‍ കക്ഷി ചേരാനുള്ള ബാര്‍ അസോസിയേഷന്റെ ആവശ്യപ്പെട്ടിരുന്നു. ഇത് സുപ്രീം കോടതി അംഗീകരിച്ചു.

കേസില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കട്ടെയെന്നാണ് ബാര്‍ അസോസിയേഷനും പറയുന്നത്. കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പരിഗണിച്ച ശേഷം എന്ത് തീരുമാനം എടുക്കുമെന്ന് നോക്കാമെന്നാണ് സുപ്രീം കോടതി നിലപാടെടുത്തത്.

English summary
Cant open media room now says Ketala High court in Supreme court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X