Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളകടത്തില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കള്ളകടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. ആരെങ്കിലും ഉല്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസ് പാസാവാത്ത സ്വപ്നക്ക് ജോലി കൊടുത്തത് അഭ്യസ്ത വിദ്യസ്തരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചുവെന്നും സുധാകരന്‍ എംപി കുറ്റപ്പെടുത്തി. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച പിണറായി വിജയന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്‌ന നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നു. എന്നിട്ടും സ്വപ്നയെ അറിയില്ലയെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലികട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

sudhakaran

Recommended Video

cmsvideo
    സ്വപ്‌ന ജോലിയില്‍ പ്രവേശിച്ചത് ഇങ്ങനെ | Oneindia Malayalam

    മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരെതിരേയും സുധാകരന്‍ രംഗത്തെത്തി. അദ്ദേഹം പഴയ എസ്എഫ്‌ഐക്കാരനാണ്. ഇദ്ദേഹം കെഎസ്ഇബി ചെയര്‍മാനായ സമയത്താണ് എസ്എന്‍സി ലാവ്‌ലിന്‍ കരാറിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ എത്ര മന്ത്രിമാര്‍ പിണറായി വിജയനെ പിന്തുണക്കുന്നുണ്ടെന്നും സുധാകരന്‍ ചോദിച്ചു. ഇടതുഭരണത്തെ തിരുത്തിച്ച നേതാക്കന്മാരുടെ പ്രേതങ്ങളാണ് ഇന്നത്തെ സിപിഎം നേതാക്കളെന്നും സുധാകരന്‍ ആരോപിച്ചു.

    അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജി വെക്കണം.സരിത കേസില്‍ നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇവിടെ ഒരു പ്രതിയെ നാടുകടത്താന്‍ കേരള ഡിജിപി സഹായിച്ചു. പത്ത് കൊല്ലം മുമ്പായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും സുധാകരന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+