കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളകടത്തില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: കള്ളകടത്ത് കേസില്‍ യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്ന് കണ്ണൂര്‍ എംപി കെ സുധാകരന്‍. ആരെങ്കിലും ഉല്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഇപ്പോത്തേതിന് സമാനമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസ് പാസാവാത്ത സ്വപ്നക്ക് ജോലി കൊടുത്തത് അഭ്യസ്ത വിദ്യസ്തരായ തൊഴിലില്ലാത്ത പതിനായിരങ്ങളെ അപമാനിച്ചുവെന്നും സുധാകരന്‍ എംപി കുറ്റപ്പെടുത്തി. സോളാറില്‍ ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച പിണറായി വിജയന്റെ മുന്നിലും പിന്നിലും വശങ്ങളിലും ഒക്കെ സ്വപ്‌ന നില്‍ക്കുന്ന ഫോട്ടോ പുറത്ത് വന്നു. എന്നിട്ടും സ്വപ്നയെ അറിയില്ലയെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ തൊലികട്ടി സമ്മതിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

sudhakaran

Recommended Video

cmsvideo
സ്വപ്‌ന ജോലിയില്‍ പ്രവേശിച്ചത് ഇങ്ങനെ | Oneindia Malayalam

മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി ശിവശങ്കരെതിരേയും സുധാകരന്‍ രംഗത്തെത്തി. അദ്ദേഹം പഴയ എസ്എഫ്‌ഐക്കാരനാണ്. ഇദ്ദേഹം കെഎസ്ഇബി ചെയര്‍മാനായ സമയത്താണ് എസ്എന്‍സി ലാവ്‌ലിന്‍ കരാറിലെ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടുന്നത്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെ എത്ര മന്ത്രിമാര്‍ പിണറായി വിജയനെ പിന്തുണക്കുന്നുണ്ടെന്നും സുധാകരന്‍ ചോദിച്ചു. ഇടതുഭരണത്തെ തിരുത്തിച്ച നേതാക്കന്മാരുടെ പ്രേതങ്ങളാണ് ഇന്നത്തെ സിപിഎം നേതാക്കളെന്നും സുധാകരന്‍ ആരോപിച്ചു.

അഭിമാന ബോധമുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജി വെക്കണം.സരിത കേസില്‍ നാടിന് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടായിട്ടില്ല. എന്നാല്‍ ഇവിടെ ഒരു പ്രതിയെ നാടുകടത്താന്‍ കേരള ഡിജിപി സഹായിച്ചു. പത്ത് കൊല്ലം മുമ്പായിരുന്നെങ്കില്‍ മുഖ്യമന്ത്രിയെ സിപിഎം നേതൃത്വം തന്നെ രാജിവെപ്പിച്ചേനെയെന്നും സുധാകരന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് വഴിമാറുന്നു, ഭീകരബന്ധത്തിലേക്ക്, ജീവന് ഭീഷണി, സ്വപ്‌നയുടെ മകള്‍ പറയുന്നു....സ്വര്‍ണക്കടത്ത് കേസ് വഴിമാറുന്നു, ഭീകരബന്ധത്തിലേക്ക്, ജീവന് ഭീഷണി, സ്വപ്‌നയുടെ മകള്‍ പറയുന്നു....

രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!രാജസ്ഥാനിൽ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസ്! കളി മാറുന്നു, പൈലറ്റിനെ തിരിച്ചെത്തിക്കും!

ഞങ്ങളുടെ എംഎല്‍എയെ കൊന്ന ശേഷം ആത്മഹത്യയാക്കുന്നു; ബിജെപി... ആത്മഹത്യാ കുറിപ്പില്‍ 2 പേര്‍ഞങ്ങളുടെ എംഎല്‍എയെ കൊന്ന ശേഷം ആത്മഹത്യയാക്കുന്നു; ബിജെപി... ആത്മഹത്യാ കുറിപ്പില്‍ 2 പേര്‍

English summary
cant Predict Udf Workers Have no role in kerala Gold Smuggling case Said K sudhakaran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X