കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പത്മകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിപ്പിക്കാമെന്ന ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലത്തില്‍ പ്രതികരണവുമായി എ പത്മകുമാര്‍. എന്തൊക്കെ വിവാദങ്ങള്‍ വന്നാലും താന്‍ രാജിവെക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ വരെ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയിലെ നിലപാടിന്റെ പേരില്‍ പത്മകുമാര്‍ രാജിവെക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യത്തിലാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. പത്മകുമാറിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.

patmakumar

അതേസമയം ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് പത്മകുമാര്‍ പറഞ്ഞു. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായ ഭിന്നതയില്ലെന്നും, എന്നാല്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പത്മകുമാറിന്റെ പ്രസ്താവനകള്‍ ശരിയായില്ലെന്ന നിലപാടിലാണ് അംഗങ്ഹള്‍. എന്നാല്‍ തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് അദ്ദേഹം പറയുന്നു. യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സര്‍ക്കാരിനെതിരെയാണ് പത്മകുമാര്‍ എന്ന അവസ്ഥ ഇതോടെയാണ് ഉണ്ടായത്. സര്‍ക്കാരിനൊപ്പം തന്നെയാണ് താനുള്ളതെന്ന് പത്മകുമാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!പ്രിയങ്ക 2 മാസം കൊണ്ട് അദ്ഭുതം കാണിക്കില്ലെന്ന് അറിയാം... രാഹുലിന്റെ ലക്ഷ്യം 2022!!

യോഗി ആദിത്യനാഥിനെ പോലെയായി കമല്‍നാഥ്; പശുവധത്തില്‍ ദേശസുരക്ഷാ കേസ്, രൂക്ഷവിമര്‍ശനവുമായി എഎ റഹീംയോഗി ആദിത്യനാഥിനെ പോലെയായി കമല്‍നാഥ്; പശുവധത്തില്‍ ദേശസുരക്ഷാ കേസ്, രൂക്ഷവിമര്‍ശനവുമായി എഎ റഹീം

English summary
cant resign from devaswom board says patmakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X