ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി
ദില്ലി: ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്തീം കോടതിയെ അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണ്. ശബരിമലപോലൊരു പൊതു സ്ഥലത്ത് സ്ത്രീകളെ വിലക്കാനാകില്ലെന്നും അമിക്കസ് ക്യൂറി പറഞ്ഞു.
ശബരിമല പോലൊരു സ്ഥലത്ത് സ്തരീകളെ വിലക്കുന്നത് ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ലിംഗ സമത്വം ഭരണഘടനയുടെ അടിസ്ഥാന വ്യവസ്ഥയാണെന്ന് സുപ്രീം കോടതിയും വ്യക്തമാക്കി. മതത്തിന്റെ കാര്യം പറഞ്ഞ് അത് തകര്‍ക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ഭരണഘടനാ സാധുതയില്ലാതെ മതപരമായ കാര്യങ്ങളില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാതലത്തിലാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കണം എന്നാവശ്യപെട്ട് പൊതു താത്പര്യ ഹര്‍ജി കൊടുത്തിരി്കുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച് പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. കേസില്‍ കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന് അഭിഭാഷകരായ രാജു രാമചന്ദ്രന്‍, കെ രാമമൂര്‍ത്തി എന്നിവരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചത്.












Click it and Unblock the Notifications