കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ കടലാക്രമണം രൂക്ഷമായി-തീരദേശ വാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ്

  • By Desk
Google Oneindia Malayalam News

വടകര: ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി വടകരയിലും കടൽ ക്ഷോഭം രൂക്ഷമായി-അഴിത്തല സാൻഡ്ബാങ്ക്സ്,ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര ബീച്ച്,അഴിയൂർ അസ്യാ റോഡ് ബീച്ച് എന്നിവിടങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായി.ഈ പ്രദേശങ്ങളിൽ മുപ്പത് മീറ്ററോളം തീരം കടലെടുത്തു ഏത് സാഹചര്യവും നേരിടാൻ റവന്യൂ,പോലീസ് അധികൃതർ നടപടികൾ ആരംഭിച്ചു.

img

പരിസര പ്രദേശങ്ങളിലെല്ലാം തന്നെ ഉച്ച ഭാഷിണിയിലൂടെ ജാഗ്രതാ മുന്നറിയിപ്പ് നൽകി.കടൽ കലങ്ങി മറിയുന്ന അവസ്ഥയിലാണ്.തഹസിൽദാർ പി.കെ.സതീഷ്‌കുമാർ,വടകര സി.ഐ.ടി.മധുസൂദനൻ നായർ,അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ്,ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.

img

കവിത,വടകര നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ എന്നിവർ അതാത് സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാനടക്കമുള്ള നടപടികൾ സ്വീകരിക്കാനുമുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

English summary
Caostal erosion in Vadakara is becoming worst; alert to people in coastal areas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X