കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ക്യാപ്റ്റന്‍ രാജു ആശുപത്രിയില്‍... ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് ന്യൂയോര്‍ക്കിലേക്ക് പോകവെ!

  • By Desk
Google Oneindia Malayalam News

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ കാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് എത്തിഹാദ് വിമാനത്തിലായിരുന്ന കാപ്റ്റന്‍ രാജു ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ടത്. പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ വിമാനം അടിയന്തരമായി മസ്കറ്റില്‍ ഇറക്കി. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ മസ്കറ്റിലെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി.

cap

മകന്‍റെ വിവാഹ ആവശ്യങ്ങള്‍ക്കായി ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു കാപ്റ്റന്‍ രാജു അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. അബുദാബി വഴിയായിരുന്നു വിമാനം പോകേണ്ടത്. രാജുവിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ വിമാനം മസ്കറ്റില്‍ ഇറക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടെന്നും ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമത്തിന് നിര്‍ദ്ദേശിച്ചതായും കുടുംബം അറിയിച്ചു.

English summary
captain raju hospitalised in oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X