മൊബൈല്‍ ഫോണും വസ്ത്രധാരണവും വഴിതെറ്റിക്കുന്നതായി ക്യാപ്റ്റന്‍ രാജു
കൊച്ചി: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ പ്രതികരിച്ച് വിവാദത്തിലായ ഗായകന് യേശുദാസിന് പിന്നാലെ വസ്ത്രധാരണം യുവ തലമുറയെ വഴിതെറ്റിക്കുന്നതായി നടന് ക്യാപ്റ്റന്‍ രാജു. ആംഫി തിയേറ്ററില്‍ കോട്ടപ്പുറം രൂപതയുടെ ചരിത്ര ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊബൈല്‍ ഫോണും വസ്ത്രധാരണവും കമ്പ്യൂട്ടറുമെല്ലാം യുവ ജനതയെ വഴി തെറ്റിക്കുന്നതാണ്. അവര്‍ക്ക് തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള കാര്യങ്ങളെല്ലാം ഇന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്കാരവും പൈതൃകവുമെല്ലാം യുവാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

ഒരു കാലത്ത് വില്ലന്മാരുടെ രാജാവായിരുന്ന ക്യാപ്റ്റന്‍ രാജു താന്‍ ഇനി വില്ലനായി അഭിനയിക്കില്ലെന്നും വ്യക്തമാക്കി. എത്ര കോടിരൂപ ലഭിച്ചാലും വില്ലനായി അഭിനയിക്കാനില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ അടിച്ചൊതുക്കുന്ന വില്ലന്‍ എന്നൊക്കെ ഇപ്പോഴും പലരും പറയുമെങ്കിലും ആ വഴിക്ക് താനില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
വില്ലനായി അഭിനയിച്ചതിനെ തുടര്‍ന്ന് പല സെറ്റുകളിലെത്തുമ്പോഴും പെണ്‍കുട്ടികള്‍ക്ക് തന്നെ ഭയമാണ്. വില്ലനായി മാത്രമല്ല, പുകവലിക്കുകയും മദ്യപിക്കുകയുമെല്ലാം ചെയ്യുന്ന സീനുകളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് ക്യാപ്റ്റന്‍ രാജു ഉറപ്പിച്ചു. യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം കാര്യങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ഒരു താത്പര്യവുമില്ലെന്നും അദ്ദേഹം പറയുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications