കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ ഫോണും വസ്ത്രധാരണവും വഴിതെറ്റിക്കുന്നതായി ക്യാപ്റ്റന്‍ രാജു

  • By Gokul
Google Oneindia Malayalam News

കൊച്ചി: പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ പ്രതികരിച്ച് വിവാദത്തിലായ ഗായകന്‍ യേശുദാസിന് പിന്നാലെ വസ്ത്രധാരണം യുവ തലമുറയെ വഴിതെറ്റിക്കുന്നതായി നടന്‍ ക്യാപ്റ്റന്‍ രാജു. ആംഫി തിയേറ്ററില്‍ കോട്ടപ്പുറം രൂപതയുടെ ചരിത്ര ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊബൈല്‍ ഫോണും വസ്ത്രധാരണവും കമ്പ്യൂട്ടറുമെല്ലാം യുവ ജനതയെ വഴി തെറ്റിക്കുന്നതാണ്. അവര്‍ക്ക് തെറ്റായ വഴിയിലൂടെ സഞ്ചരിക്കാനുള്ള കാര്യങ്ങളെല്ലാം ഇന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്‌കാരവും പൈതൃകവുമെല്ലാം യുവാക്കള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

captain-raju

ഒരു കാലത്ത് വില്ലന്‍മാരുടെ രാജാവായിരുന്ന ക്യാപ്റ്റന്‍ രാജു താന്‍ ഇനി വില്ലനായി അഭിനയിക്കില്ലെന്നും വ്യക്തമാക്കി. എത്ര കോടിരൂപ ലഭിച്ചാലും വില്ലനായി അഭിനയിക്കാനില്ല. മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമൊക്കെ അടിച്ചൊതുക്കുന്ന വില്ലന്‍ എന്നൊക്കെ ഇപ്പോഴും പലരും പറയുമെങ്കിലും ആ വഴിക്ക് താനില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.

വില്ലനായി അഭിനയിച്ചതിനെ തുടര്‍ന്ന് പല സെറ്റുകളിലെത്തുമ്പോഴും പെണ്‍കുട്ടികള്‍ക്ക് തന്നെ ഭയമാണ്. വില്ലനായി മാത്രമല്ല, പുകവലിക്കുകയും മദ്യപിക്കുകയുമെല്ലാം ചെയ്യുന്ന സീനുകളില്‍ താന്‍ ഇനി അഭിനയിക്കില്ലെന്ന് ക്യാപ്റ്റന്‍ രാജു ഉറപ്പിച്ചു. യുവാക്കളെ വഴിതെറ്റിക്കുന്ന ഇത്തരം കാര്യങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ഒരു താത്പര്യവുമില്ലെന്നും അദ്ദേഹം പറയുന്നു.

English summary
captain raju says Cell phones and dresses have very bad effect on youth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X