കാഞ്ഞങ്ങാട് കാര്‍ മരത്തിലിടിച്ച് 72 കാരന്‍ മരിച്ചു
കാഞ്ഞങ്ങാട്: കാര്‍മരത്തിലിടിച്ച് എഴുപത്തി രണ്ടുകാരന്‍ മരിച്ചു. കര്‍ണാടക പുത്തൂര്‍ കടമ്പയില്‍ താമസമാക്കിയ മലയാളി ഐസക് ജോണ്‍ മരിച്ചു. സഹോദരന്‍ ജോണ്‍ 64 ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നുപുലര്‍ച്ചെ മാവുങ്കാലിന് സമീപത്തായിരുന്നു അപകടം.
ഇരുവരും കോട്ടയത്ത് ബന്ധുവിന്റെ വീട്ടില്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് പുത്തൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഡ്രൈവര്‍ ഹാരിസ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഐസക് ജോണിന്റെ ഭാര്യ എലിസബത്ത്, മക്കള്‍ ,സുനില്‍, സീമ.












Click it and Unblock the Notifications