ആലുവയില്‍ കാര്‍ അപകടം, അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു
മരിച്ച രണ്ടു പേര്‍ മലയാള മനോരമ ജീവനക്കാരാണ്
ആലുവ: മുട്ടത്തിനടുത്ത് വാഹനാപകടത്തില്‍ അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു. മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചു കയറിയാണ് അപകടം. കോട്ടയം കുമരനെല്ലൂര്‍ സ്വദേശികളായ ടിടി രാജേന്ദ്ര പ്രസാദ്, മകന്‍ ടി ആര്‍ അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവായ ചന്ദ്രന്‍ നായര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.ചന്ദ്രന്റെ മകനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടു വിട്ടു മടങ്ങിവരുന്നതിനിടെയാണ് അപകടം നടന്നത്. മരിച്ച രാജേന്ദ്ര പ്രസാദ് മലയാള മനോരമയിലെ ലൈബ്രറി ജീവനക്കാരനും മകന്‍ അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈന്‍ ജീവനക്കാരനുമാണ്.

ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ രാജേന്ദ്രപ്രസാദ് സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മറ്റു രണ്ടു പേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. അരുണ്‍ കുമാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സൂചന.












Click it and Unblock the Notifications