ധർമ്മടം മൊയ്തു പാലത്തിൽ ലോറിയുമായി കൂട്ടിയിടിച്ച് കാർ കത്തി നശിച്ചു
തലശ്ശേരി: ധർമ്മടം മൊയ്തുപാലത്തിനു ലോറിയുമായി കൂട്ടിയിടിച്ച കാർ തീപിടിച്ച് കത്തി നശിച്ചു. KL-13-AH-3645 നമ്പർ റനോൾട്ട് ക്വിഡ് കാറാണ് പൂർണ്ണമായി കത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന MH-11-BH-909 നമ്പർ നാഷണൽ പെർമിറ്റ് ലോറിയുമായി പാലത്തിന്റെ മദ്ധ്യഭാഗത്ത് വച്ചാണ് കാർ കൂട്ടിയിടിച്ചത്.

അപകടത്തിൽ കാറോടിച്ച യുവാവിനും കൂടെയുണ്ടായിരുന്നയാൾക്കും നിസ്സാര പരിക്കേറ്റു. തീ പിടിച്ച കാറിൽ നിന്നും ഇറങ്ങി മാറിയ ഇരുവരെയും പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നേടിയതായി ധർമ്മടം പോലീസിന് സുചന ലഭിച്ചു. കണ്ണൂർ സ്വദേശി ഖലിലുൽ റഹ്മാനാണ് വാഹന ഉടമ. രാവിലെ മകൻ കാറുമായി പുറത്ത് പോയിരുന്നുവെന്ന് ഖലി ലുൽ റഹ്മാൻ പോലീസിനോട് വെളിപ്പെടുത്തിയതായും വിവരമുണ്ട്.












Click it and Unblock the Notifications