കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഡറിലിടിച്ച കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു!!രക്ഷയായത് ഫോണ്‍ കോള്‍!! സംഭവിച്ചത്!!

ബുധനാഴ്ച അര്‍ധ രാത്രിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് ഇരുപതടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കലയപുരം പെട്രോള്‍ പമ്പിന് സമീപം വച്ചാണ് അപകടമുണ്ടായത്.

  • By Gowthamy
Google Oneindia Malayalam News

കൊട്ടാരക്കര: അര്‍ധരാത്രി കാര്‍ ഡിവൈഡറിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു. കൊട്ടാരക്കര എംസി റോഡിലാണ് സംഭവം. തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് അഗ്നിശമന സേന കുടുംബത്തെ രക്ഷിച്ചു. 101 എന്ന നമ്പറിലേക്കുള്ള വിളിയായിരുന്നു കുടുംബത്തിന് രക്ഷയായത്.

കോട്ടയം സ്തംഭിച്ചു!! ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി, പരീക്ഷകള്‍ നടക്കുംകോട്ടയം സ്തംഭിച്ചു!! ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി, പരീക്ഷകള്‍ നടക്കും

ഇന്ത്യയും അഫ്ഗാനിസ്താനും ആക്രമിക്കാന്‍ പാക് ഭീകരർ!മുന്നറിയിപ്പുമായി അമേരിക്ക, ഇറാൻ എന്തു ചെയ്യും!!ഇന്ത്യയും അഫ്ഗാനിസ്താനും ആക്രമിക്കാന്‍ പാക് ഭീകരർ!മുന്നറിയിപ്പുമായി അമേരിക്ക, ഇറാൻ എന്തു ചെയ്യും!!

ബുധനാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് ഇരുപതടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 നിയന്ത്രണംവിട്ട്

നിയന്ത്രണംവിട്ട്

ബുധനാഴ്ച അര്‍ധ രാത്രിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് ഇരുപതടിയിലധികം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കലയപുരം പെട്രോള്‍ പമ്പിന് സമീപം വച്ചാണ് അപകടമുണ്ടായത്.

 പിഞ്ചു കുഞ്ഞുങ്ങള്‍

പിഞ്ചു കുഞ്ഞുങ്ങള്‍

കുട്ടികളടങ്ങുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് ഷമീര്‍, ഭാര്യ നസിയ, മക്കളായ സന, ഷമീര്‍ സഹോദര പുത്രന്‍ ഷമീര്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

 കാണാനും കഴിഞ്ഞില്ല

കാണാനും കഴിഞ്ഞില്ല

അപകടം നടന്ന സ്ഥലത്തിന് സമീപം വീടുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകട വിവരം ആരും അറിഞ്ഞിരുന്നില്ല. വളരെയധികം താഴ്ചയിലായിരുന്നതിനാല്‍ റോഡില്‍ നിന്ന് കാണാനും കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ മറ്റ് യാത്രക്കാരും ഇത് കണ്ടില്ല.

 അഗ്നി ശമന സംഘം എത്തി

അഗ്നി ശമന സംഘം എത്തി

അപകടത്തില്‍പ്പെട്ട് കിടക്കുമ്പോഴും മനഃസാന്നിധ്യം കൈവിടാതെ 101 നമ്പറിലേക്ക് വിളിച്ച് മുഹമ്മദ് ഷമീര്‍ അപകട വിവരം പറഞ്ഞതാണ് തുണയായത്. ഉടന്‍ തന്നെ അഗ്നിശമന സേന പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് എത്തുകയായിരുന്നു. അപകട സ്ഥലം ഏതാണെന്ന് പറയാന്‍ ഷമീറിന് കഴിഞ്ഞിരുന്നില്ല.

 ഫോണ്‍ ഓഫായി

ഫോണ്‍ ഓഫായി

ഏനാത്ത പാലം കടന്നതിനു ശേഷമാണ് അപകടം സംഭവിച്ചിരിക്കുന്നതെന്ന ധാരണ വച്ചെത്തിയ സം ഘം ഏറെ സാഹസപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. ഈ സമയം മുഴുവന്‍ ഷമീര്‍ ഫോണ്‍ലൈനില്‍ തുടര്‍ന്നു. അഗ്നിശമന സേന വാഹനത്തിന്റെ സൈറണ്‍ കേള്‍ക്കുന്ന വിവരം അറിയിച്ചപ്പോഴേക്കും ഫോണ്‍ ഓഫ് ആവുകയും ചെയ്തു.

 എല്ലാവരെയും രക്ഷിച്ചു

എല്ലാവരെയും രക്ഷിച്ചു

കലയപുരം ഭാഗത്ത് തിരച്ചില്‍ നടത്തിയ അഗ്നിശമന സേവന അംഗങ്ങള്‍ തോട്ടില്‍ വീണു കിടക്കുന്ന കാര്‍ കണ്ടെത്തുകയായിരുന്നു. വെളിച്ചം ഇല്ലാതിരുന്നത് രക്ഷാ പ്രവര്‍ത്തനത്തിന് തടസമായി. കയര്‍ ഉപയെഗിച്ച് തോട്ടിലേക്ക് ഇറങ്ങിയ സംഘം കാറിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചു. അപകടത്തില്‍പ്പെട്ടവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

English summary
car accident in kottarakkara. family escaped with a phone call.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X