മലപ്പുറം തിരൂരങ്ങാടിയില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് നവവധു ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു...
മുന്നിയൂര്‍ കളിയാട്ടമുക്ക് കാരിയാട് കടവിലായിരുന്നു അപകടം.
മലപ്പുറം: തിരൂരങ്ങാടിയില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് നവവധും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. മുന്നിയൂര്‍ കളിയാട്ടമുക്ക് കാരിയാട് കടവിലായിരുന്നു അപകടം. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറമംഗലം കോണിയോത്ത് അബ്ദുള്‍ റഷീദിന്റെ മകള്‍ ഫാത്തിമ സഫാന(6), ബന്ധു കോണിയത്ത് ഷമീറിന്റെ ഭാര്യ ഹുസ്‌ന(19), ഷമീറിന്റെ സഹോദരി ഷംന(14) എന്നിവരാണ് മരിച്ചത്. ഡിസംബര്‍ 10ന് ആയിരുന്നു ഹുസ്‌നയുടെയും ഷമീറിന്റെയും വിവാഹം. മുന്നിയൂരിലെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.












Click it and Unblock the Notifications