ഗൾഫിൽ നിന്നും പറന്നിറങ്ങിയത് മരണത്തിലേക്ക്; മലപ്പുറം അറവങ്കരയിൽ വാഹനാപകടത്തിൽ 3 യുവാക്കൾ മരിച്ചു
മലപ്പുറം : പൂക്കോട്ടൂർ അറവങ്കരയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 3 യുവാക്കൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടാകുന്നത്. മോങ്ങം സ്വദേശി ബീരാൻ കുട്ടിയുടെ മകൻ ഉനൈസ്, കൊണ്ടോട്ടി സ്വദേശി അഹമദ് കുട്ടിയുടെ മകൻ സനൂപ്, മൊറയൂർ സ്വദേശി അബ്ദുൽ റസാഖിന്റെ മകൻ ഷിഹാബുദ്ദീൻ എന്നിവരാണു മരണപ്പെട്ടത്.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഷിഹാബുദ്ദാൻ ഗൾഫിൽ നിന്നും നാട്ടിലെത്തുന്നത്. വീട്ടിലെത്തിയതിന് പിന്നാലെ കൂട്ടുകാരുമൊത്ത് പുറത്തിറങ്ങിയതാണ് ഷിഹാബുദ്ദീൻ. മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.

പുലർച്ചെ 2.45 ഓടെയായിരുന്നു അപകടം ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.












Click it and Unblock the Notifications