പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ മരിച്ച
പാലക്കാട്: പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നെല്ലായ സ്വദേശി സുഹറ (52), മകന്‍ അജ്മല്‍ (28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. എറണാകുളത്ത് നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

രണ്ടു പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരുടെ സ്ഥിതി ഗുരുതരമല്ല. ഡ്രൈവർ ഉറങ്ങി പോയതാണോ അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു












Click it and Unblock the Notifications