കൊച്ചിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു
പുത്തൻവേലിക്കര സ്വദേശികളായ മേരി, ഹണി, ആരോൺ എന്നിവരാണ് മരിച്ചത്.
കൊച്ചി: എറണാകുളം പറവൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. പുത്തൻവേലിക്കര സ്വദേശികളായ മേരി, ഹണി, ആരോൺ എന്നിവരാണ് മരിച്ചത്. ഇവർ മൂന്നുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജൂൺ 3 ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു അപകടം.
ശക്തമായ മഴ പെയ്യുന്നതിനിടെ കാറിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടവിവരം പുറത്തറിയാൻ വൈകിയതിനാൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ല.

പുത്തൻവേലിക്കര തുരുത്തൂർ സ്വദേശിയായ ഹണിയുടെ മകനാണ് ആരോൺ. ഹണിയുടെ ഭർതൃമാതാവാണ് മരിച്ച മേരി. തോട്ടിൽ നിന്നും പുറത്തെടുത്ത മൂവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.












Click it and Unblock the Notifications