ഉദുമയില്‍ ആള്‍ട്ടോ കാര്‍ വൈദ്യുതി തൂണിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്
ഉദുമ: ആള്‍ട്ടോ കാര്‍ വൈദ്യുതി തൂണിലിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഏഴരയോടെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം.
കുന്നുങ്കൈയിലെ ഇ പി. ഫൈസല്‍, ഭാര്യ ആയിഷ, ഇവരുടെ പിഞ്ചുകുഞ്ഞ്, സഹോദരി റംല, മകന്‍ അജ്‌ലു എന്നിവര്‍ക്കാണ് പരിക്ക്. നാലു പേരെ കാസര്‍കോട് കിംസ് ആസ്പത്രിയിലും കുഞ്ഞിനെ മംഗളൂരു ആസ്പത്രിയിലും പ്രവേശിപ്പിച്ചു. മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വെസ്റ്റ് എളേരി കുന്നുങ്കൈയിലേക്ക് തിരിച്ചു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്.

അജ്‌ലുവാണ് കാര്‍ ഓടിച്ചത്. കെ.എസ്.ടി.പി റോഡരികിലെ സോളാര്‍ ലൈറ്റ് തൂണിലാണ് ഇടിച്ചത്. ഇടിയുടെ ശക്തിയില്‍ തൂണ്‍ തകര്‍ന്നു വീണു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ടൗണിലുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് കാറിനകത്ത് ഉണ്ടായിരുന്നവരെ പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്.












Click it and Unblock the Notifications