Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ കാറിന്റെ മരണപ്പാച്ചില്‍... ഇടിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട്... 9 പേര്‍ക്ക് പരിക്ക്

ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു, മറ്റുള്ളവര്‍ രക്ഷപ്പെട്ടു

വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ കഴിഞ്ഞ ദിവസം ഭയപ്പെടുത്തുന്ന സംഭവം നടന്നു. ദേശീയ പാതയില്‍ കൈനാട്ടി മുതല്‍ വടകര വരെ ഒരു കാറിന്റെ മരണപ്പാച്ചിലാണ് ജനങ്ങളെ ഭീതിയിലാക്കിയത്.

കാര്‍ ഇടിച്ച് ഒമ്പതു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കുള്ള രണ്ടു പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ വടകരയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടുകയായിരുന്നു.

ഒരാള്‍ കസ്റ്റഡിയില്‍

ഒരാള്‍ കസ്റ്റഡിയില്‍

കാറിലുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റു മൂന്നു പേര്‍ ഇറങ്ങി ഓടുകയായിരുന്നുവെന്നാണ് വിവരം.

സംഭവം വ്യാഴാഴ്ച രാത്രി

സംഭവം വ്യാഴാഴ്ച രാത്രി

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. കൈനാട്ടി മുതല്‍ അമിത വേഗത്തില്‍ ചീറിപ്പാഞ്ഞ കാര്‍ നിരവധി വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ചുതെറിപ്പിച്ചു.

രണ്ടു പേരെ ഇടിച്ചു

രണ്ടു പേരെ ഇടിച്ചു

ആശ ആശുപത്രിക്കു സമീപത്തു വച്ച് രണ്ടു പേരെയാണ് കാര്‍ ഇടിച്ചിട്ടത്. പിന്നീട് പുതിയ സ്റ്റാന്‍ഡിനു സമീപത്തു വച്ച് ഒരു ലോറിയിലും കാര്‍ തട്ടി. പിന്നീട് ഒരു സ്ത്രീയെയും യുവാവിനെയും കാര്‍ ഇടിച്ചു.

ടയര്‍ പഞ്ചര്‍

ടയര്‍ പഞ്ചര്‍

നാരായണനഗരം ജംക്ഷനില്‍ വച്ചു തിരുവെള്ളൂര്‍ റോഡിലേക്കു കയറിയ കാര്‍ രണ്ടു പേരെ കൂടി ഇടിച്ചിട്ടു. അറത്തില്‍ ഒന്തത്തിനു സമീപത്തു വച്ച് കാറിന്റെ ടയര്‍ പഞ്ചര്‍ ആവുകയായിരുന്നു.

ഇറങ്ങി രക്ഷപ്പെട്ടു

ഇറങ്ങി രക്ഷപ്പെട്ടു

കാര്‍ നിര്‍ത്തിയതിനു പിറകെ അകത്തുണ്ടായിരുന്നവര്‍ ഇറങ്ങിയോടി. എടവരാട് സ്വദേശിയായ സാജിദിനെ മാത്രമേ നാട്ടുകാര്‍ക്കു പിടികൂടാനായുള്ളൂ. ഇയാളെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കാര്‍ തകര്‍ന്നു

കാര്‍ തകര്‍ന്നു

കാറിന്റെ മുന്‍ഭാഗമടക്കമുള്ളവ തകര്‍ന്ന നിലയിലാണ്. കാറില്‍ നിന്നും ഇറങ്ങിയോടിയവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+