കണ്ണൂരിൽ ഒമ്നി വാൻ ടിപ്പർ ലോറിയിൽ ഇടിച്ച് മൂന്നുപേർ മരിച്ചു; അപകടം ചാല ബൈപ്പാസിൽ...
ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ചാല ബൈപ്പാസിലായിരുന്നു അപകടം.
കണ്ണൂർ: ചാല ബൈപ്പാസിൽ ടിപ്പർ ലോറിക്ക് പിറകിൽ ഒമ്നി വാനിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. വാനിൽ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശികളായ രാമർ(35), ചെല്ലൈദുരൈ(45), കുത്താലിംഗം(70) എന്നിവരാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ ചാല ബൈപ്പാസിലായിരുന്നു അപകടം. തലശേരി ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള മാരുതി ഒമ്നി വാൻ നിയന്ത്രണം വിട്ട് മുന്നിൽ പോയ ടിപ്പർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. വാനിലെ യാത്രക്കാരായ മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് കണ്ണൂർ ചാല ബൈപ്പാസിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.












Click it and Unblock the Notifications