കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മരണം, ആത്മഹത്യയാണെന്ന് സംശയം
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോടിന് സമീപം ചിട്ടിക്കരയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ട് മരണം. പോത്തന്‍കോട് അയനിമൂട് സ്വദേശി വേണുവും മകന്‍ അഖിലുമാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ കാറിന്റെ വേഗത വളരെ കുറവായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.

റോഡിന് സമീപത്തുള്ള 70 അടി താഴ്ചയുള്ള പാറമടയിലേക്ക് കാര്‍ ചാടിക്കുകയായിരുന്നു. അഖിലിന്റെ പ്രണയ ബന്ധത്തെച്ചൊല്ലി വീട്ടില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.
രാവിലെ പ്രണവും അഖിലും തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കം നടന്നതായും അറിയുന്നു. പിന്നീട് ബന്ധുവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് വേണു മകനുമായി കാറില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.












Click it and Unblock the Notifications