Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് ചലച്ചിത്ര താരം അനീഷിന്‍റെ കാർ അപകടത്തിൽ പെട്ടു

മലപ്പുറം: ചങ്ങരംകുളം കാലടിത്തറയില്‍ സിനിമാ താരം സഞ്ചരിച്ച കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയില്‍ ഇന്നു കാലത്ത് എട്ട് മണിയോടെയാണ് അപകടം.

എറണാംകുളത്ത് നിന്ന് സ്വദേശമായ വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സിനിമാ താരം അനീഷ്(സുഡാനി ഫ്രം നൈജീരിയ,ദൃശ്യം,ഫെയിം) സഞ്ചരിച്ച കാറില്‍ എടപ്പാള്‍ ഭാഗത്ത് നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

car

അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നെന്കിലും സിനിമാ താരം അടക്കമുള്ള യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.വളാഞ്ചേരി സ്വദേശികൂടിയാണ് അനീഷ്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. നമുന്‍ഭാഗത്തെ നമ്പര്‍ പ്ലേറ്റും ബോണറ്റും തകര്‍ന്നു. നമ്പര്‍പ്ലേറ്റ് പൊട്ടി റോഡില്‍ വീണ അവസ്ഥിയിലായിരുന്നു. അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+