കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്രദ്ധയും അമിതാവേശവും നഷ്ടമാക്കിയത് ഒരു ജീവന്‍.... മീരക്ക് കണ്ണീരോടെ വിട!!!

വിദ്യാർഥികൾക്കെതിരെ ​പോലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: ജൂനിയർ വിദ്യാർഥികളുടെ കാർ ഇടിച്ച് അകാലത്തിൻ ജീവൻ പൊലിഞ്ഞ മീര മോഹന് നാട് കണ്ണീരോടെ വിട നൽകി. ഇന്നുരാവിലെ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്കാര ചടങ്ങ്. കോളേജിലെ അവസാന വർഷ പി.ജി വിദ്യാർത്ഥിനിയായിരുന്നു മീരാ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത അ​ഞ്ച് ഒ​ന്നാം വർഷ ബി.​കോം വി​ദ്യാർ​ത്ഥി​കളിൽ കാറോടിച്ചിരുന്ന ആ​ലം​കോ​ട് പ​ള്ളി​മു​ക്ക് ആർ.​എ​സ് വി​ല്ല​യിൽ മു​ഹ​മ്മ​ദ് അ​ഫ്സ​ലി​ന്റെ (19) പേ​രിൽ പൊ​ലീ​സ് മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റ് നാലുവിദ്യാർത്ഥികളും ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മുഹമ്മദ് അഫ്സലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല സി.ഐ അറിയിച്ചു.

ബിജെപി സർക്കാരിന്റെ ലക്ഷ്യം രാഷ്ട്ര വികസനം!!! 2022 ഓടെ ഇന്ത്യയിൽ നിന്ന് ഭീകരരെ തുടച്ചു നീക്കും​ ബിജെപി സർക്കാരിന്റെ ലക്ഷ്യം രാഷ്ട്ര വികസനം!!! 2022 ഓടെ ഇന്ത്യയിൽ നിന്ന് ഭീകരരെ തുടച്ചു നീക്കും​

വ്യാഴാഴ്ച രാവിലെ 11​നാണ് നടാനിനെ നടുക്കിയ സംഭവം നടന്നത്. പ്രേജക്ട് സമർപ്പിക്കാനായി വ്യാഴ്ച രാവിലെ കോളേജിലെത്തിയ മീരയെ ക്യാമ്പസിൽ നിന്ന് പുത്തേക്ക് അമിത​വേഗത്തിൽ കുതിച്ച സ്വിഫ്ട് ഇടിക്കുകയായിരുന്നു. അപകടകരമായി പാഞ്ഞു​വന്ന കാർ ക​ണ്ട് സ്‌കൂട്ടർ റോഡരികി​ലേക്ക് മാറ്റി നിറുത്താൻ മീര ശ്രമിച്ചെങ്കിലും അമിത വേഗതയിൽ കുതിച്ചു വന്ന കാർ സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു.

meera mohan

ഇടിയുടെ ആഘാതത്തിൽ മുകളിലേക്ക് തെറിച്ച മീര​യുടെ തല കാറിന്റെ ചില്ലിൽ തട്ടി ഗുരുതരമായ പരിക്കേറ്റിരുന്നു. റോഡിൽ അബോധാവസ്ഥയിൽ വീണ മീരയെ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവരും ചേർന്ന് താങ്ങിയെടുത്തു വെള്ളം കൊടുക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കഴുത്തെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ഉടനെ പരിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമാണെന്നു കണ്ടതോടെ കുട്ടിയെ കിംസ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇന്നലെ പു​ലർച്ചയോടെ മീര മരിക്കുകയായിരുന്നു.

English summary
college girl died after a speeding car driven by students of the same college knocked her down near the college on Freshers' Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X