റമദാനിലെ അവസാന വെള്ളിയാഴ്ച കണ്ണീരിൽ മുങ്ങി!പള്ളിജീവനക്കാരന് പള്ളിവളപ്പിൽ ദാരുണാന്ത്യം, പൊന്നാനിയിൽ
വെളിയങ്കോട് ഉമർഖാദി ജുമാ മസ്ജിദിൽ ജൂൺ 23 റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു സംഭവം.
പൊന്നാനി: പള്ളിവളപ്പിൽ നിന്നും പിറകോട്ടെടുത്ത കാറിനടിയിൽപ്പെട്ട് പള്ളി ജീവനക്കാരൻ മരിച്ചു. വെളിയങ്കോട് കുമ്മിലവളപ്പ് സ്വദേശിയും ബദ്ർ പള്ളി ജീവനക്കാരനുമായ കല്ലംവളപ്പിൽ മരക്കാർ(65)ആണ് മരിച്ചത്. വെളിയങ്കോട് ഉമർഖാദി ജുമാ മസ്ജിദിൽ ജൂൺ 23 റമദാനിലെ അവസാന വെള്ളിയാഴ്ചയിലെ ജുമുഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു സംഭവം.
കാർ ഡ്രൈവർ പൊന്നാനി കോടതിപ്പടി സ്വദേശി മഠത്തിൽപ്പറമ്പിൽ ഹബീബ് റഹ്മാനെ(32) പോലീസ് പിടികൂടിയിട്ടുണ്ട്. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെയാണ് അപകടം നടന്നത്.

വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പള്ളിവളപ്പിലേക്ക് കാർ കയറ്റാനുള്ള ഹബീബ് റഹ്മാന്റെ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് വേഗതയിൽ കാർ പിറകോട്ട് എടുക്കുന്നതിനിടെയാണ് ആളുകളെ ഇടിച്ചുതെറിപ്പിച്ചത്. നിലത്ത് വീണ മരക്കാറിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ മരക്കാറെ തൃശൂർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകീട്ട് ആറ് മണിയോടെ മരണപ്പെടുകയായിരുന്നു. രോഷാകുലരായ ജനങ്ങൾ അപകടമുണ്ടാക്കിയ കാർ അടിച്ചുതകർത്തു. പൊന്നാനി പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മരയ്ക്കാറുടെ മയ്യിത്ത് ഖബറടക്കം ശനിയാഴ്ച രാവിലെ രായിമരക്കാർ ജുമാമസ്ജിദിൽ നടക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications