അമിത വേഗതയിൽ രാജ്ഭവന് മുന്നിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.. യുവാവ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
തിരുവനന്തപുരം: രാജ്ഭവന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമിത വേഗതയിലായിരുന്ന കാര്‍ ഓട്ടോയില്‍ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റിലുമിടിച്ച് തലകീഴായി മറിയുകയായിരുന്നു. വള്ളക്കടവ് പെരുന്താന്നി സ്വദേശി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. ആദര്‍ശിനൊപ്പം മൂന്ന് പെണ്‍കുട്ടികളാണ് കാറിലുണ്ടായിരുന്നത്. മൂന്ന് പേര്‍ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. ആദർശ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. താൽക്കാലിക രജിസ്ട്രേഷനിലുള്ള പുതിയ സ്കോഡ കാറാണ് അപകടത്തിൽപ്പെട്ടത്.

പുതിയ കാറുമായി ആഘോഷിക്കാന്‍ ഇറങ്ങിയതായിരുന്നു ആദര്‍ശും സുഹൃത്തുക്കളും. മറ്റൊരു കാറുമായി മത്സരയോട്ടം നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് ആദ്യം ഇടിച്ചത്. ശേഷം പോസ്റ്റിലിടച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ പെണ്‍കുട്ടികളെ പുറത്തെടുത്തത്. അനന്യ, ശുഭ, ഗൗരി എന്നിര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഓട്ടോ ഡ്രൈവര്‍ ശശികുമാറിനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ എസ്‌യുടി ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications