സിദ്ധാര്‍ത്ഥ് അമ്മയോട് പ്രതികരിച്ചു... പ്രാര്‍ത്ഥനയോടെ സിനിമാലോകം
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടനും സംവിധായകനും ആയ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യ നലിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് സിദ്ധാര്‍ത്ഥ് ഇപ്പോഴുള്ളത്.
തലച്ചോറിലെ രക്തസ്രാവം ആണ് ഇപ്പോഴത്തേയും പ്രശ്‌നം. സിദ്ധാര്‍ത്ഥിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ കെപിഎസി ലളിതയോടും സഹോദരിയോടും പ്രതികരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അപകടം ചന്പക്കരയിൽ
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചന്പക്കരയിൽ വച്ച് സിദ്ധാര്‍ത്ഥിന്റെ കാര്‍ അപകടത്തില്‍ പെട്ടത്

മെഡിക്കല്‍ ട്രസ്റ്റില്‍
അപകടം സംഭവിച്ച ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയും ലഭ്യമാക്കി.

പരിക്കുകള്‍
തലച്ചോറിലെ രക്തസ്രാവമാണ് വലിയ പ്രശ്‌നം. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിടി സ്‌കാന്‍ ഒബ്‌സര്‍വേഷന്‍
തലച്ചോറിലെ രക്തസ്രാവം നിരീക്ഷിയ്ക്കുന്നതിനായി സിദ്ധാര്‍ത്ഥ് സിടി സ്‌കാന്‍ ഒബ്‌സര്‍വേഷനില്‍ ആയിരുന്നു.

അമ്മയോട് പ്രതികരിച്ചു
ഞായറാഴ്ച രാത്രി സിദ്ധാര്‍ത്ഥ് അമ്മ കെപിഎസി ലളിതയോടും സഹോദരിയോടും പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശുഭസൂചകമാണ്.

ഭരതന്റെ മകന്‍
പ്രമുഖ സംവിധായകനായിരുന്ന ഭരതന്റേയും നടി കെപിഎസി ലളിതയുടേയും മകനാണ് സിദ്ധാര്‍ത്ഥ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

പ്രമുഖതാരങ്ങള്‍
അപകടം നടന്ന വിവരം അറിഞ്ഞ് മമ്മൂട്ടിയും ദലീപും അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയില്‍ എത്തി സിദ്ധാര്‍ത്ഥിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.












Click it and Unblock the Notifications