സിദ്ധാര്‍ത്ഥ് ഭരതന്‍ അപകടനില തരണം ചെയ്തു... ആശ്വാസം
കൊച്ചി: കാറപകടത്തില്‍ പരിക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്‍ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുന്നു. സിദ്ധാര്‍ത്ഥ് അപകടനില തരണം ചെയ്തു എന്നാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിയ്ക്കുന്നത്.
നടനും സംവിധായകനും ആയ സിദ്ധാര്‍ത്ഥ് ഭരതന് കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം പറ്റിയത്. കാര്‍ ഓടിയ്ക്കവെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സിദ്ധാര്‍ത്ഥ് ആദ്യദിനങ്ങളില്‍ യന്ത്രസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ജീവിതത്തിലേയ്ക്ക്
കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥ് ഭരതന്‍ അപകടനില തരണം ചെയ്തുകഴിഞ്ഞു. വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

പരീക്ഷണാടിസ്ഥാനത്തില്‍
കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ആയിരുന്നു വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. സിദ്ധാര്‍ത്ഥിന് യന്ത്രസഹായമില്ലാതെ ശ്വാസോച്ഛ്വാസം നടത്താാകുന്നുണ്ട്.

മരുന്നുകളോട്
മരുന്നുകളോടും സിദ്ധാര്‍ത്ഥിന്റെ ശരീരം നല്ല രീതിയില്‍ പ്രതികരിയ്ക്കുന്നുണ്ട് എന്നതാണ് ഡോക്ടര്‍മാര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.

അമ്മയെ തിരിച്ചറിഞ്ഞു
കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് അമ്മ കെപിഎസി ലളിതയെ തിരിച്ചറിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഐസിയുവില്‍
ഇപ്പോള്‍ സിദ്ധാര്‍ത്ഥ് ഭരതനെ ഐസിയുവിലേയ്ക്ക് മാറ്റിയിരിയ്ക്കുകയാണ്.

ശസ്ത്രക്രിയ
കൈയ്യിലും കാലിലും ആയി മൂന്നിടത്ത് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇതിന് ശസ്ത്രക്രിയ ആവശ്യമാണ്. എന്നാല്‍ കുറച്ച് ദിവസം കൂടി നിരീക്ഷിച്ചതിന് ശേഷം മാത്രമേ ശസ്ത്രക്രിയ നടത്തുകയുള്ളു.












Click it and Unblock the Notifications