കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാമിന് കുരുക്ക് മുറുകുന്നു; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും, സസ്പെന്‍ഷനും സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ​എം ബഷീറിന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ സര്‍വ്വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ല കുറ്റം ചുമത്ത് കേസെടുക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ഉടനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് ചെയ്യും എന്നാണ് സൂചന.

<strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്</strong> ശ്രീറാമിന്‍റെ വാദത്തിന്‍റെ മുനയൊടിച്ചത് രണ്ട് ഡ്രൈവര്‍മാര്‍; സിസിടിവി ദൃശ്യങ്ങളും പുറത്ത്

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശ്രീരാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനാണ് പോലീസിന്‍റെ നീക്കം. രാവിലെ മ്യൂസിയം പോലീസ് രേഖപ്പെടുത്തിയ എഫ്ഐആറില്‍ വാഹനം ഓടിച്ചിരുന്നത് ആരാണെന്ന് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പൊലീസ് ശ്രീറാമിനേയും പ്രതി ചേര്‍ക്കും എന്നാണ് സൂചന. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും. കേസില്‍ പ്രതിയായാല്‍ സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ശ്രീറാമിന് സസ്പെന്‍ഷന്‍ ലഭിക്കാനും സാധ്യതയുണ്ട്.

sriram

വാഹനം ഓടിക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ശ്രീറാമിന്‍റെ രക്തസാംപിള്‍ ആദ്യം എടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ജനറല്‍ ആശുപത്രിയില്‍ ശ്രീറാമിനെ എത്തിച്ച സമയത്ത് മദ്യത്തിന്‍റെ മണം ഉണ്ടായിരുന്നെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദേഹപരിശോധന നടത്തണമെന്ന് മാത്രമാണ് പോലീസ് ആവശ്യപ്പെട്ടതെന്നും അതു മാത്രമാണ് ചെയ്തതെന്നും മദ്യത്തിന്‍റെ മണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതായും ഡോക്ടര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

<strong>ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി</strong>ത്രിപുരയിലേക്ക് നോക്കെന്ന് മോദി; അടുത്തത് ബംഗാള്‍.. പിന്നെ കേരളം.. ലക്ഷ്യം വ്യക്തമാക്കി ബിജെപി

English summary
car accident: sriram venkitaraman may be suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X