തൃപ്പൂണിത്തുറയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചു; കാര്‍ യാത്രക്കാരായ രണ്ട് പേര്‍ മരിച്ചു
കൊച്ചി: തൃപ്പൂണിത്തറയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. തൃപ്പൂണിത്തുറ അലയണ്‍സ് ജംഗഷനിലാണ് അപകടം നടന്നത്. കാറും ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇരുമ്പനം അമ്പിളി നിവാസില്‍ രാജേഷ്(42), ഭാര്യാ മാതാവ് സുജാത(58) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. രാജേഷിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.













Click it and Unblock the Notifications